ബാഴ്‌സയിലെ ഭാവിയെന്ത്‌? മെസ്സി തുറന്നു പറയുന്നു !

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ ശ്രമിച്ചത്. എന്നാൽ അതിന് സാധിക്കാതെ വരികയും താരം ബാഴ്‌സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ അടുത്ത സമ്മറിൽ താരത്തിന്റെ കരാർ അവസാനിക്കുകയും ഫ്രീ ഏജന്റ് ആവുകയും ചെയ്യും. താരം ഇതുവരെ കരാർ പുതുക്കിയിട്ടുമില്ല. അതിനാൽ തന്നെ മെസ്സി ബാഴ്സയിൽ തുടരുമോ അതോ ക്ലബ് വിടുമോ എന്നുള്ളത് വളരെ വലിയ ചോദ്യം തന്നെയാണിപ്പോഴും. ഇപ്പോഴിതാ മെസ്സി കഴിഞ്ഞ സമ്മറിലെ കാര്യങ്ങളെ കുറിച്ചും ഇപ്പോഴത്തെ ബാഴ്‌സയുടെ അവസ്ഥകളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ്. പുതുതായി സെക്സ്റ്റക്ക്‌ നൽകിയ അഭിമുഖത്തിലാണ് മെസ്സി തന്റെ ഭാവിയെ കുറിച്ച് സംസാരിച്ചത്. തനിക്ക് കാത്തിരിക്കാനാവില്ലെന്നും ഇപ്പോൾ മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനമെന്നുമാണ് മെസ്സി അറിയിച്ചത്.

” ഈ സമ്മറിൽ എനിക്ക് മോശം സമയം ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. അത്‌ മുമ്പത്തെ കാര്യങ്ങളിൽ നിന്നും സംഭവിച്ചതാണ്. ആ സീസൺ അവസാനിച്ചതും ബറോഫാക്സും മറ്റുള്ള സംഭവങ്ങളുമെല്ലാം കഴിഞ്ഞ സമ്മറിൽ സംഭവിച്ചു. അതിന് ശേഷം കുറച്ചു കാര്യങ്ങൾ ഈ സീസണിന്റെ തുടക്കത്തിലേക്കും ഞാൻ വലിച്ചിഴച്ചു. പക്ഷെ ഇന്ന് ഞാൻ നല്ല രീതിയിലാണ് ഉള്ളത്. എന്നെ കാത്തിരിക്കുന്നതിന് വേണ്ടിയെല്ലാം വളരെ ഗൗരവരൂപേണ തന്നെ ഞാൻ പോരാടികൊണ്ടിരിക്കുകയാണ്. ഞാൻ ആവേശഭരതനാണ്. എനിക്കറിയാം ക്ലബ് ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നു പോവുന്നതെന്ന്. ക്ലബ് ആയാലും ടീം ആയാലും ബാഴ്സലോണ സങ്കീർണമായ അവസ്ഥകളിലൂടെയാണ് കടന്നു പോവുന്നത്. പക്ഷെ എനിക്ക് കാത്തിരിക്കാൻ വയ്യ. മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം ” മെസ്സി അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *