ബാഴ്‌സക്ക് ശക്തിപകരാൻ ലാലിഗയിലിന്ന് ടെർസ്റ്റീഗനിറങ്ങും, ബാഴ്‌സ-റയൽ ബെറ്റിസ് മത്സരത്തിന്റെ സാധ്യത ലൈനപ്പ് ഇങ്ങനെ !
കഴിഞ്ഞ നാലു ലാലിഗ മത്സരത്തിലും എഫ്സി ബാഴ്സലോണക്ക് വിജയിക്കാനായിട്ടില്ല എന്നുള്ളത് ആരാധകരെ സംബന്ധിച്ചെടുത്തോളം ഏറെ നിരാശ സമ്മാനിക്കുന്ന ഒന്നാണ്. രണ്ട് മത്സരങ്ങളിൽ തോൽവി അറിഞ്ഞപ്പോൾ രണ്ട് മത്സരങ്ങളിൽ സമനിലയായിരുന്നു ഫലം. ഈയൊരു മോശം കണക്കുകൾ മറക്കാൻ വേണ്ടിയാണ് ബാഴ്‌സ ഇന്ന് കളത്തിലേക്കിറങ്ങുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:45-ന് ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം അരങ്ങേറുക. ബാഴ്‌സക്ക് ഏറെ ആശ്വാസം പകരുന്ന കാര്യം എന്തെന്നാൽ സൂപ്പർ ഗോൾകീപ്പർ ടെർ സ്റ്റീഗൻ ലാലിഗയിൽ തിരിച്ചെത്തുന്നു എന്നാണ്. ഈ സീസണിൽ ബാഴ്‌സക്ക് വേണ്ടി ആദ്യ മത്സരം കളിച്ചത് ചാമ്പ്യൻസ് ലീഗിലായിരുന്നു. അവസാനലാലിഗ മത്സരത്തിൽ നെറ്റോയുടെ പിഴവിൽ നിന്നായിരുന്നു ബാഴ്‌സ ഗോൾ വഴങ്ങിയിരുന്നത്. ഏതായാലും ടെർ സ്റ്റീഗന്റെ വരവ് ബാഴ്‌സക്ക് ഇന്ന് മുതൽകൂട്ടാവും.
#BarçaRealBetis is always a great watch 🍿
— MARCA in English (@MARCAinENGLISH) November 6, 2020
Here's how we think the two teams will line up on Saturday
👇https://t.co/20NyVLZDkU pic.twitter.com/oDaS8uUgor
ബാഴ്‌സയുടെ മുന്നേറ്റനിരയിൽ മെസ്സി, ഗ്രീസ്‌മാൻ, പെഡ്രി, ഫാറ്റി എന്നിവരായിരിക്കും അണിനിരക്കുക. പരിക്കേറ്റ സൂപ്പർ താരങ്ങളായ കൂട്ടീഞ്ഞോ, അരൗഹോ എന്നിവർ സ്‌ക്വാഡിൽ ഇല്ല. പ്രതിരോധത്തിൽ റോബെർട്ടോ, പിക്വേ, ലെങ്ലെറ്റ്, ആൽബ എന്നിവർ ആയിരിക്കും അണിനിരക്കുക. മധ്യനിരയിൽ ഡിജോങ്ങും ബുസ്ക്കെറ്റ്സും തന്നെ ബൂട്ടണിയും. മറുഭാഗത്ത് ബെറ്റിസ് താരം നബിൽ ഫെകിറിന് മത്സരം നഷ്ടമാവും. ബാഴ്സ-റയൽ ബെറ്റിസ് മത്സരത്തിന്റെ സാധ്യത ലൈനപ്പ് താഴെ നൽകുന്നു.
Barcelona: Marc-Andre ter Stegen; Sergi Roberto, Gerard Pique, Clement Lenglet, Jordi Alba; FRenkie de Jong, Sergio Busquets; Lionel Messi, Pedri, Ansu Fati and Antoine Griezmann.
Betis: Claudio Bravo; Emerson, Aissa Mandi, Marc Bartra, Alex Moreno; Guido Rodriguez, William Carvalho, Joaquin, Sergio Canales, Cristian Tello and Pablo Sanabria.
✌️Ready for Betis 👍 pic.twitter.com/li42WX9sH9
— FC Barcelona (@FCBarcelona) November 7, 2020