ബാഴ്‌സക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ക്ലബ്ബിന്റെ പേര് മാറ്റി ഗെറ്റാഫെ !

നാളെ രാത്രി ലാലിഗയിൽ നടക്കുന്ന പോരാട്ടത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണ ഗെറ്റാഫെ നേരിടുന്നത്. ലീഗിലെ മൂന്നാമത്തെ ജയമാണ് മെസ്സിയും കൂട്ടരും ലക്ഷ്യം വെക്കുന്നത്. എന്നാൽ എതിരാളികളായ ഗെറ്റാഫെ മറ്റൊരു വ്യത്യസ്ഥമായ തീരുമാനം കൈകൊണ്ടിരിക്കുയാണിപ്പോൾ. തങ്ങളുടെ ക്ലബ്ബിന്റെ പേര് ഗെറ്റാഫെ അധികൃതർ ഔദ്യോഗികമായി തന്നെ മാറ്റിയിട്ടുണ്ട്. Getafe CF എന്നുള്ള ക്ലബ് ഇനി മുതൽ FE CF എന്ന പേരിലാണ് അറിയപ്പെടുക.Geta എന്ന പദം എടുത്തു മാറ്റി Fe എന്ന് മാത്രം സ്വീകരിക്കുകയാണ് ക്ലബ് ചെയ്തത്. ക്ലബ് തന്നെയാണ് ഇക്കാര്യം സാമൂഹികമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത് Fe എന്നുള്ളത് സ്പാനിഷിൽ നിന്ന് ഇംഗ്ലീഷിലേക്ക് മാറുമ്പോൾ Faith എന്നാണ് വരിക.

അതായത് Faith CF എന്നാണ് ഗെറ്റാഫ ഇനി അറിയപ്പെടുക. തങ്ങളുടെ ആരാധകരിലുള്ള വിശ്വാസം വർധിപ്പിക്കാനാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തത് എന്നാണ് ക്ലബ് ജനറൽ മാനേജർ ക്ലമന്റെ വില്ലാവെർദേ അറിയിച്ചത്. ഈ വർഷത്തെ അസാധാരണമായ ബുദ്ധിമുട്ടുകളെ നേരിടാൻ തങ്ങളുടെ ആരാധകർക്ക് കരുത്തും ധൈര്യവും പകരുകയാണ് ‘വിശ്വാസം ‘ എന്ന പേരിലൂടെ തങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. വിശ്വാസമാണ് ഒരിക്കലും പരാജയപ്പെടാതിരിക്കാനുള്ള മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേര് മാറ്റിയതിന് പുറമെ നിരവധി മാർക്കറ്റിംഗ് കാര്യങ്ങളും ഗെറ്റാഫെ ലക്ഷ്യം വെക്കുന്നുണ്ട്. പ്രമുഖസ്പാനിഷ് മാധ്യമമായ മാർക്ക ഉൾപ്പടെ ഈ വാർത്ത നൽകിയിട്ടുണ്ട്. ഏതായാലും ഗെറ്റാഫെ സിഎഫ് ഇനി മുതൽ എഫ്ഇ സിഎഫ് എന്നറിയപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *