ബാഴ്സ സൂപ്പർ താരത്തിന് സൗദിയിൽ നിന്നും ഓഫർ,താരത്തെ കൈവിടാൻ ക്ലബ്ബ് തയ്യാർ.

സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണക്ക് ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പൂർണ്ണമായും കരകയറാൻ കഴിഞ്ഞിട്ടില്ല. ലയണൽ മെസ്സിയെ തിരികെ എത്തിക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി ഒരു തടസ്സമായിരുന്നു. നിലവിൽ പണം സംബന്ധിച്ചിടത്തോളം അത്യാവശ്യമായ ഒരു സമയമാണിത്. അതുകൊണ്ടുതന്നെ ചില സൂപ്പർ താരങ്ങളെ കൈവിടാൻ അവർ ഒരുക്കമാണ്.

എഫ്സി ബാഴ്സലോണയുടെ മധ്യനിര താരമായ ഫ്രാങ്ക് കെസ്സിയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ അഹ്ലിക്ക് താല്പര്യമുണ്ട്. മാത്രമല്ല 20 മില്യൺ യൂറോയുടെ ഒരു ഓഫർ അൽ അഹ്ലി ഈ താരത്തിന് വേണ്ടി ബാഴ്സക്ക് നൽകിയിട്ടുമുണ്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായി കൊണ്ട് ബാഴ്സ സ്വന്തമാക്കിയ താരമാണ് കെസ്സി. താരത്തിന് വലിയ ഒരു ചലനങ്ങൾ ക്ലബ്ബിനകത്ത് സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ താരത്തെ ഒഴിവാക്കാൻ ബാഴ്സ ഇപ്പോൾ ഒരുക്കമാണ്. പ്രത്യേകിച്ച് ഫ്രീ ഏജന്റായി ലഭിച്ച ഒരു താരത്തിന് 20 മില്യൻ യൂറോ വിലയായി കൊണ്ട് ലഭിക്കും എന്നത് ബാഴ്സക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.ബാഴ്സ കെസ്സിയെ ഒഴിവാക്കാൻ തയ്യാറായിട്ടുണ്ടെങ്കിലും താരത്തിന്റെ തീരുമാനം എന്തെന്ന് വ്യക്തമല്ല.കെസ്സി സമ്മതം മൂളി കഴിഞ്ഞാൽ അദ്ദേഹത്തെ ഉടൻതന്നെ ബാഴ്സ അൽ അഹ്ലിക്ക് കൈമാറിയേക്കും.

43 മത്സരങ്ങളാണ് ബാഴ്സക്ക് വേണ്ടി ആകെ കെസ്സി കളിച്ചിട്ടുള്ളത്. 3 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.Ac മിലാൻ,അറ്റലാന്റ എന്നിവർക്ക് വേണ്ടി കളിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.26 വയസ്സ് മാത്രം പ്രായമുള്ള കെസ്സി ഇപ്പോൾതന്നെ സൗദി അറേബ്യയിലേക്ക് പോകാൻ തയ്യാറാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *