ബാഴ്സ മെസ്സിയുടെയും റൊണാൾഡീഞ്ഞോയുടെയും ക്ലബ്ബാണ് : അരൗഹോ പറയുന്നു
എഫ്സി ബാഴ്സലോണയുടെ ഇതിഹാസ താരങ്ങളാണ് റൊണാൾഡീഞ്ഞോയും ലയണൽ മെസ്സിയും. ബാഴ്സക്ക് നിരവധി നേട്ടങ്ങൾ സമ്മാനിക്കാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്.പ്രത്യേകിച്ച് ലയണൽ മെസ്സിയുടെ കോൺട്രിബ്യൂഷൻ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. ബാഴ്സയുടെ ചരിത്രത്തിൽ നിന്ന് ഒരിക്കലും എടുത്തുമാറ്റാനാവാത്ത വ്യക്തിയാണ് മെസ്സി. അദ്ദേഹത്തെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ബാഴ്സക്ക് വേണ്ടി പ്രതിരോധനിരയിലെ ഉറുഗ്വൻ സാന്നിധ്യമായ റൊണാൾഡ് അരൗഹോ നടത്തിയിട്ടുള്ളത്.ബാഴ്സ ലീഗിൽ 26 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയപ്പോൾ അതിൽ വലിയ പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. ബാഴ്സ ആരാധകരുടെ സ്നേഹത്തെക്കുറിച്ച് ഇപ്പോൾ അരൗഹോ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മെസ്സിയുടെയും റൊണാൾഡീഞ്ഞോയുടെയും ക്ലബ്ബായ ബാഴ്സലോണയുടെ ആരാധകർ പേര് ചാന്റ് ചെയ്യുന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണ് എന്നാണ് അരൗഹോ പറഞ്ഞിട്ടുള്ളത്.പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Araujo: "Barcelona it's the club of Messi, Ronaldinho. That the whole Spotify Camp Nou chants my name is a source of pride. It's important to give that back!" pic.twitter.com/QlGHFLteF5
— Barça Universal (@BarcaUniversal) June 1, 2023
” ബാഴ്സലോണ എന്ന ക്ലബ്ബ് ലയണൽ മെസ്സിയുടെയും റൊണാൾഡീഞ്ഞോയുടെയും ക്ലബ്ബാണ്. ആ ക്ലബ്ബിന്റെ ആരാധകർ അതായത് ക്യാമ്പ് നൗ മുഴുവനും എന്റെ പേര് ചാന്റ് ചെയ്യുന്നത് വളരെയധികം അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. അത് തിരിച്ച് നൽകേണ്ടത് നമ്മളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യവുമാണ് ” ഇതാണ് അരൗഹോ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിട്ടുണ്ട്. ലാലിഗ കിരീടം അവർ സ്വന്തമാക്കിയിരുന്നു. മാത്രമല്ല ഇത്തവണത്തെ സ്പാനിഷ് സൂപ്പർ കപ്പും ബാഴ്സ തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. പക്ഷേ യൂറോപ്യൻ കോമ്പറ്റീഷനുകളിൽ തിളങ്ങാനാവാതെ ആരാധകർക്ക് നിരാശ നൽകിയ കാര്യമായിരുന്നു.