ബാഴ്സ താരങ്ങൾ പരിശീലനത്തിനെത്തി, ആരാധകർ ആവേശത്തിൽ
ഒരിടവേളക്ക് ശേഷം തങ്ങളുടെ പ്രിയതാരങ്ങളെ കളിക്കളത്തിൽ കണ്ടതിന്റെ ആവേശത്തിലാണ് ബാഴ്സ ആരാധകർ. കോവിഡ് പ്രതിസന്ധി മൂലം നിർത്തിവെച്ച ലാലിഗ പുനരാരംഭിക്കാനുള്ള മുന്നോടിയായി ക്ലബുകൾക്ക് പരിശീലനം നടത്താൻ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ബാഴ്സ താരങ്ങൾ ഗ്രൗണ്ടിലെത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിയുൾപ്പടെയുള്ള താരങ്ങൾ പരിശീലനം നടത്തി. ഓരോ താരങ്ങളും തനിച്ചാണ് ട്രെയിനിങ് നടത്തുന്നത്. ഒരാഴ്ച്ചക്ക് ശേഷം മാത്രമേ ചെറിയ ഗ്രൂപ്പുകൾ ആയി പരിശീലനം നടത്താൻ സാധിക്കുകയൊള്ളൂ.
പരിശീലനചിത്രങ്ങൾ കാണാം 👇