ബാഴ്സ ഡോക്യുമെന്റ്സ് ലീക്കായി, ഡിഫൻസിലെ പദ്ധതികൾ പുറത്ത്!

എഫ്സി ബാഴ്സലോണയുടെ സ്പോർട്സ് ഡിപ്പാർട്മെന്റിൽ നിന്നുള്ള ഡോക്യുമെന്റ്സ് ലീക്കായി. സ്പാനിഷ് മാധ്യമമായ ടിവി ത്രീക്കാണ് ഈ ഡോക്യുമെന്റ്സുകൾ ലഭിച്ചിട്ടുള്ളത്. ഇവരെ ഉദ്ധരിച്ചു കൊണ്ട് ഡയാറിയോ എഎസ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ബാഴ്‌സയുടെ ഡിഫൻസിലെ ഭാവി പദ്ധതികളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. സ്പോർട്ടിങ് ഡയറക്ടർ റാമോൺ പ്ലാനസ് ഒപ്പുവെച്ച ഡോക്യുമെന്റ് ആണ് പുറത്തായിരിക്കുന്നത്. ബാഴ്‌സയുടെ പ്രതിരോധനിര താരങ്ങളായ സാമുവൽ ഉംറ്റിറ്റി,മിങ്കേസ, റൊണാൾഡ് അരൗഹോ, ജെറാർഡ് പിക്വേ, ക്ലമന്റ് ലെങ്ലെറ്റ്‌ എന്നിവരെ കൂടാതെ മാഞ്ചസ്റ്റർ സിറ്റി താരം എറിക് ഗാർഷ്യയെ കുറിച്ചുള്ള പദ്ധതികൾ ഈ ഡോക്യുമെന്റിലുണ്ട്.

ഒന്നാമതായി സിറ്റി താരം എറിക് ഗാർഷ്യയെ എത്രയും പെട്ടന്ന് സൈൻ ചെയ്യണമെന്നാണ് ഇതിൽ കുറിച്ചിരിക്കുന്നത്. ബാഴ്‌സയുടെ പ്രഥമ പരിഗണന താരത്തിന് തന്നെയെന്ന് വ്യക്തമായി.രണ്ടാമതായി സാമൂവൽ ഉംറ്റിറ്റിയെ കുറിച്ചും ഓസ്കാർ മിങ്കേസയെ കുറിച്ചുമാണ്. ഇഞ്ചുറി കാരണം പുറത്തിരിക്കുന്ന ഉംറ്റിറ്റിയുടെ സ്ഥാനത്ത് പരമാവധി മിങ്കേസയെ ഉപയോഗിക്കണമെന്നാണ് ഇതിലുള്ളത്. എന്നാൽ നിർണായക മത്സരങ്ങളിൽ താരത്തെ കളിപ്പിക്കാനായിട്ടില്ലെന്നും ഡോക്യുമെന്റ് ആവിശ്യപ്പെടുന്നുണ്ട്.ജെറാർഡ് പിക്വേയുടെ ഇഞ്ചുറി തീരുന്നത് വരെ ക്ലമന്റ് ലെങ്ലെറ്റ്‌, റൊണാൾഡ് അരൗഹോ എന്നിവർ തന്നെയായിരിക്കും ആ സ്ഥാനത്ത്. അതായത് ലെങ്ലെറ്റ്‌, അരൗഹോ, മിങ്കേസ എന്നീ മൂവരിൽ രണ്ട് പേരെ ഉപയോഗപ്പെടുത്തും. എന്നാൽ ഇത് ഗാർഷ്യ വരുന്നത് വരേയൊള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *