ബാഴ്സ ജേഴ്സിയിലെ ആദ്യ റെഡ് കാർഡ് കണ്ട് ലയണൽ മെസ്സി !

ഇന്നലെ നടന്ന സൂപ്പർ കോപ്പ ഫൈനൽ മത്സരം മെസ്സിയും ബാഴ്‌സയും മറക്കാൻ ആഗ്രഹിക്കുന്നതായിരിക്കും. ബാഴ്‌സക്ക്‌ കിരീടം അത്‌ലെറ്റിക്ക് ബിൽബാവോക്ക്‌ മുന്നിൽ അടിയറവ് വെക്കേണ്ടി വന്നപ്പോൾ മെസ്സി റെഡ് കാർഡ് കണ്ടു പുറത്ത് പോവുകയും ചെയ്തു. മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ബാഴ്‌സ തോൽവി അറിഞ്ഞത്. മത്സരത്തിന്റെ 120-ആം മിനുട്ടിലാണ് മെസ്സി റെഡ് കാർഡ് കണ്ടത്. തന്റെ വഴിമുടക്കിയായി നിന്ന അസിർ വിയ്യാലിബ്രയെ തലക്കടിച്ചു കൊണ്ട് കൊണ്ട് മെസ്സി മുന്നോട്ട് കടക്കുകയായിരുന്നു. ഈ സംഭവവികാസങ്ങൾ കാണാതിരുന്ന റഫറി ഗിൽ മൻസാനോ VAR-പരിശോധിക്കുകയും മെസ്സിക്ക് നേരെ റെഡ് കാർഡ് നൽകുകയുമായിരുന്നു. ഇതാദ്യമായാണ് ബാഴ്സ ജേഴ്സിയിൽ മെസ്സി റെഡ് കാർഡ് കാണുന്നത്.

753 മത്സരങ്ങളാണ് എല്ലാ കോമ്പിറ്റീഷനുകളിലുമായിട്ട് മെസ്സി ബാഴ്സക്ക്‌ വേണ്ടി കളിച്ചിട്ടുള്ളത്. ഈ മത്സരങ്ങളിൽ നിന്ന് ഇതുവരെ ഒരൊറ്റ റെഡ് കാർഡ് പോലും മെസ്സി കണ്ടിരുന്നില്ല. എന്നാൽ ഇന്നലെ അത്‌ മാറ്റികുറിക്കപ്പെട്ടു. എന്നാൽ കരിയറിൽ മെസ്സിയുടെ ആദ്യത്തെ റെഡ് കാർഡ് അല്ല ഇത്. ഇതിന് മുമ്പ് രണ്ട് തവണ മെസ്സി റെഡ് കാർഡ് കണ്ടിട്ടുണ്ട്. എന്നാൽ രണ്ടും അർജന്റീന ജേഴ്സിയിൽ ആയിരുന്നു എന്ന് മാത്രം. അർജന്റീനക്ക്‌ വേണ്ടിയുള്ള അരങ്ങേറ്റമത്സരത്തിൽ തന്നെ മെസ്സി റെഡ് കാർഡ് കണ്ടിരുന്നു. പകരക്കാരനായി ഇറങ്ങിയ മെസ്സി ഒരു മിനിറ്റിനകം തന്നെ റെഡ് കാർഡ് കണ്ടു തിരിച്ചു കയറുകയായിരുന്നു. പിന്നീട് കോപ്പ അമേരിക്കയിലാണ് മെസ്സി റെഡ് കണ്ടതു. 2019-ലെ കോപ്പയിൽ ചിലിക്കെതിരെയുള്ള മത്സരത്തിലാണ് മെസ്സി റെഡ് കണ്ടത്. നിലവിൽ ആകെ മൂന്ന് റെഡ് കാർഡുകളാണ് മെസ്സിയുടെ പേരിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *