ബാഴ്സ കിരീടം നേടുമെന്ന് പറയാനാവില്ലെന്ന് പിക്വെ
ബാഴ്സ കിരീടം നേടുമെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നും കഴിഞ്ഞ രണ്ട് മത്സരത്തിലെ പ്രകടനം വെച്ച് ബാഴ്സക്ക് കിരീടം നേടൽ ബുദ്ദിമുട്ടാവുമെന്നും ഓർമ്മിപ്പിച്ച് സൂപ്പർ താരം ജെറാർഡ് പിക്വെ. ഇന്നലെ നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാലിഗ കൂടുതൽ ബുദ്ദിമുട്ടേറി വരികയാണെന്നും റയൽ മാഡ്രിഡ് ഇനി പോയിന്റുകൾ നഷ്ടപ്പെടുത്തുമെന്ന് താൻ കരുതുന്നില്ലെന്നും അതുവഴി ബാഴ്സക്ക് കിരീടം ലഭിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും പിക്വെ കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന മത്സരത്തിൽ സെവിയ്യയോട് ബാഴ്സ ഗോൾരഹിത സമനില വഴങ്ങിയിരുന്നു. ഇതോടെ ഒരു മത്സരം കുറച്ചു കളിച്ച റയലിനോടുള്ള ബാഴ്സയുടെ ലീഡ് മൂന്ന് മാത്രമായി അവശേഷിക്കുകയായിരുന്നു. നാളെ നടക്കുന്ന മത്സരത്തിൽ റയൽ മൂന്നിൽ കൂടുതൽ ഗോളുകൾക്ക് വിജയിച്ചാൽ ബാഴ്സക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെടുമെന്നിരിക്കെയാണ് പിക്വെ ആത്മവിശ്വാസം കൈവെടിഞ്ഞത്.
Gerard Pique admits Barcelona will struggle to win La Liga after draw at Sevillahttps://t.co/pf18G7e3RG pic.twitter.com/HEtZIMOuYU
— Mirror Football (@MirrorFootball) June 20, 2020
” ഈ ലീഗ് കിരീടം നേടുക എന്നത് ഏറെ ബുദ്ദിമുട്ടുള്ള കാര്യമായാണ് എനിക്ക് തോന്നുന്നത്. ഞങ്ങളെ കൊണ്ട് സാധ്യമായതെല്ലാം ഞങ്ങൾ ചെയ്തു കാണിക്കും. പക്ഷെ റയൽ മാഡ്രിഡ് പോയിന്റുകൾ നഷ്ടപ്പെടുത്തുമെന്ന് ഞാൻ കരുതുന്നില്ല. റയൽ മാഡ്രിഡ് പോയിന്റുകൾ നഷ്ടപ്പെടുത്തുക എന്നുള്ളത് ബുദ്ദിമുട്ടുള്ള കാര്യമാണ്. അതിനാൽ തന്നെ ഒന്നാം സ്ഥാനം അധികനേരം ഞങ്ങളുടെ പക്കലിൽ ഉണ്ടാവില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനം പരിഗണിക്കുമ്പോൾ ബാഴ്സ കിരീടം നേടാൻ ബുദ്ദിമുട്ടാണ്. ഇന്നത്തെ മത്സരത്തിൽ എതിരാളികളെക്കാൾ കൂടുതൽ നിയന്ത്രണവും അവസരവും ഞങ്ങൾക്കായിരുന്നു. പക്ഷെ ഞങ്ങൾക്കത് മുതലെടുക്കാൻ സാധിച്ചില്ല. നിലവിൽ അവർ മൂന്നാം സ്ഥാനത്താണ്. തീർച്ചയായും സെവിയ്യ ഒരു മികച്ച ടീം തന്നെയാണ് ” പിക്വെ പറഞ്ഞു.
Pique: "It's going to be difficult to win this league. We're going to do everything we can but very few points will be lost." #SevillaFCBarça https://t.co/IoyQnWb3Yi
— beIN SPORTS USA (@beINSPORTSUSA) June 20, 2020