ബാഴ്സ ആരാധകർ തന്നെ തെരുവിൽ വെച്ച് ആക്രമിക്കുന്ന വീഡിയോ പങ്കുവെച്ച് മുൻ ഫ്രാങ്ക്ഫർട്ട് താരം!

കഴിഞ്ഞ യുവേഫ യൂറോപ്പ ലീഗിന്റെ രണ്ടാംപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജർമൻ ക്ലബ്ബായ ഫ്രാങ്ക്ഫർട്ടാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ബാഴ്സ യൂറോപ്പ ലീഗിൽ നിന്നും പുറത്താവുകയും ചെയ്തു.ബാഴ്സയുടെ സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ നിരവധി ഫ്രാങ്ക്‌ഫർട്ട് ആരാധകർ ഇടംനേടിയിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ബാഴ്സക്ക് തിരിച്ചടിയാവുകയായിരുന്നു.

ഏതായാലും ഈ മത്സരത്തിന് ശേഷം നടന്ന ബാഴ്സ ആരാധകരുടെ ഒരു മോശം പ്രവർത്തി മുൻ ഫ്രാങ്ക്ഫർട്ട് താരമായ മാർട്ടിൻ ഫെനിൻ ലോകത്തിന് മുന്നിൽ തുറന്നു കാണിച്ചിട്ടുണ്ട്.അതായത് തെരുവിൽ വെച്ച് ബാഴ്സ ആരാധകർ തന്നെയും തന്റെ ഭാര്യയെയും ആക്രമിക്കുന്ന വീഡിയോയാണ് ഇദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്.ബാഴ്സ ആരാധകർ ഇദ്ദേഹത്തെ ചവിട്ടി വീഴ്ത്തുകയും മർദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.ഇതിന് പുറമെ ബാഴ്സലോണയിലെ പോലീസ് സിസ്റ്റത്തേയും ഇദ്ദേഹം വിമർശിച്ചിട്ടുണ്ട്.വീഡിയോക്ക് താഴെ ഫെനിൻ നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്.

” ഈ വീഡിയോയിൽ ഉള്ളത് ഞാനും എന്റെ ഭാര്യയുമാണ്. ആ മത്സരത്തിനു ശേഷം ഞാനും എന്റെ ഭാര്യയും ആക്രമിക്കപ്പെട്ടു. പിന്നീട് ഞങ്ങൾ 36 മണിക്കൂറാണ് പോലീസ് സ്റ്റേഷനിൽ ചിലവഴിക്കേണ്ടി വന്നത്. വെള്ളമോ ഭക്ഷണമോ സഹായമോ അവിടുന്ന് ലഭിച്ചില്ല. ഭ്രാന്ത് പിടിപ്പിക്കുന്ന ഒരു അവസ്ഥയായിരുന്നു അത്.ബ്രാവോ ബാഴ്സ,ബ്രാവോ സ്പെയിൻ ” ഇതാണ് ഫെനിൻ കുറിച്ചിട്ടുള്ളത്.

2008 മുതൽ 2011 വരെ ഫ്രാങ്ക്ഫർ ട്ടിന് വേണ്ടി കളിച്ചിട്ടുള്ള മുന്നേറ്റനിര താരമാണ് ഫെനിൻ. ഏതായാലും ബാഴ്സ ആരാധകരുടെ ഈയൊരു പ്രവർത്തി ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാവിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *