ബാഴ്സ ആത്മവിശ്വാസത്തിൽ,മെസ്സി കൂടെയുള്ളത് വലിയ മുൻതൂക്കം നൽകുന്നു: ഡിജോംഗ്
സൂപ്പർ താരം ലയണൽ മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും അദ്ദേഹം കൂടെയുള്ളത് ബയേണിനെതിരെ വലിയ രീതിയിലുള്ള മുൻതൂക്കം ബാഴ്സക്ക് നൽകുന്നുണ്ടെന്നും ബാഴ്സലോണ താരം ഡിജോംഗ്. ഇന്നലെ ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ബയേണിനെതിരായ മത്സരത്തെ പറ്റിയുള്ള പ്രതീക്ഷകൾ പങ്കുവെച്ചത്. ചാമ്പ്യൻസ് ലീഗിലെ ഫേവറേറ്റുകളിൽ ഒന്ന് തങ്ങളാണെന്നും എന്നാൽ ആരാണ് മികച്ചതെന്ന് വെള്ളിയാഴ്ച്ചത്തെ മത്സരത്തോട് കൂടി അറിയാമെന്നും ഡിജോംഗ് അറിയിച്ചു. നാപോളിക്കെതിരായ മത്സരത്തിലെ വിജയം തങ്ങൾക്ക് വലിയ തോതിലുള്ള ആത്മവിശ്വാസം പകർന്നു നൽകിയെന്നും വളരെ ശക്തമായ ടീം തന്നെയാണ് ഇപ്പോഴും ബാഴ്സയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30 നാണ് ബാഴ്സ ബയേണിനെ നേരിടുന്നത്.
Frenkie de Jong: "Messi is different. He is by far the best player in the world"https://t.co/lt4JhhbfK6
— SPORT English (@Sport_EN) August 12, 2020
” നാപോളി ഒരു ബുദ്ധിമുട്ടേറിയ എതിരാളികളായിരുന്നു. എന്നാൽ ഞങ്ങൾ നല്ല രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തു. തീർച്ചയായും ആ ജയം ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം പകർന്നുനൽകി. ബയേൺ തീർച്ചയായും മികച്ച ടീമാണ്. എന്നാൽ ആരാണ് മികച്ചതെന്ന് വെള്ളിയാഴ്ച്ചത്തെ മത്സരത്തോട് കൂടി അറിയാം. ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സി ഞങ്ങളെടൊപ്പമുണ്ട്. അത് ഞങ്ങൾക്ക് വലിയ മുൻതൂക്കമാണ് നൽകുന്നത്. നല്ല മധ്യനിരതാരങ്ങൾ അടങ്ങിയ ശക്തമായ ടീമാണ് ബാഴ്സ. സെർജിയോ ബുസ്ക്കെറ്റ്സൊക്കെ എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്. റിക്കി പുജ് വളരെയധികം പ്രതിഭാധനനായ താരമാണ്. ലാമാസിയയിൽ നിന്നും വന്ന മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹവും. ബാഴ്സയോടൊപ്പം ചേരാൻ നിൽക്കുന്ന പ്യാനിക്ക് മികച്ച താരമാണ്. കഴിഞ്ഞ സീസണിൽ ഞാൻ അദ്ദേഹത്തിനെതിരെ കളിച്ചിരുന്നു. ഒരു ടീമിന് ശക്തമാക്കാൻ അദ്ദേഹത്തിന് കഴിയും ” ഡിജോംഗ് പറഞ്ഞു.
Today we fly to Lisbon.
— FC Barcelona (@FCBarcelona) August 13, 2020
THIS is how we booked our ticket.@ChampionsLeague pic.twitter.com/AdTJyNRPYZ