ബാഴ്സയോട് OK പറഞ്ഞ് ലാ ലിഗ,
മെസ്സി എത്താനുള്ള സാധ്യത വർധിക്കുന്നു!
സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ സജീവമായി കൊണ്ടിരിക്കുന്നത്.മെസ്സിയെ തിരികെ എത്തിക്കാൻ അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ ബാഴ്സ പരിശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൊണ്ട് ബാഴ്സ തങ്ങളുടെ ഒരു വയബിലിറ്റി പ്ലാൻ ലാലിഗക്ക് മുന്നിൽ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു.
അതിന് ഇതുവരെ ലാലിഗ അനുമതി നൽകിയിരുന്നില്ല. പക്ഷേ ഇപ്പോൾ ലാലിഗ പച്ചക്കൊടി വീശി കഴിഞ്ഞിട്ടുണ്ട്.അതായത് മെസ്സിയെ കൊണ്ടുവരാനുള്ള ഫിനാൻഷ്യൽ പദ്ധതികൾക്ക് ലാലിഗ ഓക്കേ പറഞ്ഞുകഴിഞ്ഞു. ഇനി മെസ്സിക്ക് ഒരു ഫോർമൽ ഓഫർ നൽകാൻ ബാഴ്സക്ക് സാധിക്കും. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
El plan de viabilidad del Barcelona ya tiene el OK.
— Matteo Moretto (@MatteMoretto) June 5, 2023
El regreso de Messi es financieramente factible. @relevo https://t.co/xA83YVQnv1
ബാഴ്സ ഓഫർ നൽകി കഴിഞ്ഞാൽ അത് സ്വീകരിച്ചുകൊണ്ട് മെസ്സി തിരിച്ചുവരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഏത് രൂപത്തിലുള്ള ഒരു ഓഫർ ആയിരിക്കും ബാഴ്സ നൽകുക എന്നുള്ളതാണ് ആരാധകർക്കറിയേണ്ടത്. വലിയ സാലറിയൊന്നും ബാഴ്സ വാഗ്ദാനം ചെയ്യില്ല എന്നുള്ളത് സത്യമാണ്.
ഏതായാലും ലയണൽ മെസ്സിയെ തിരികെ എത്തിക്കാനുള്ള സാധ്യതകൾ ഇപ്പോൾ സജീവമായി കഴിഞ്ഞു.ഇനി കാര്യങ്ങൾ ദ്രുതഗതിയിലാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മെസ്സിക്ക് ബാഴ്സയിലേക്ക് എത്താൻ സാധിച്ചിട്ടില്ലെങ്കിലും മറ്റുള്ള ഒരുപാട് ഓപ്ഷനുകൾ അദ്ദേഹത്തിന്റെ മുന്നിലുണ്ട്. എന്നിരുന്നാലും അദ്ദേഹം തന്നെ സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്