ബാഴ്സയെ പിടിച്ചു കെട്ടി ലെവാന്റെ, മെസ്സിപ്പടയുടെ പ്രതീക്ഷകൾ അസ്തമിക്കുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്സക്ക് സമനിലപ്പൂട്ട്. ലെവാന്റെയാണ് ബാഴ്‌സയെ സമനിലയിൽ തളച്ചത്.3-3 എന്ന സ്കോറിനാണ് ബാഴ്‌സ ലെവാന്റെയോട് സമനില വഴങ്ങിയത്. ഒരു ഘട്ടത്തിൽ വിജയമുറപ്പിച്ചിരുന്ന ബാഴ്സ പിന്നീട് ജയം കളഞ്ഞു കുളിക്കുകയായിരുന്നു. ഈ സമനിലയോടെ ബാഴ്സയുടെ കിരീടപ്രതീക്ഷകൾ അസ്തമിച്ചു വരികയാണ്. നിലവിൽ മാഡ്രിഡ് ടീമുകൾക്കാണ് കാര്യങ്ങൾ അനുകൂലമായി കൊണ്ടിരിക്കുന്നത്. നിലവിൽ 36 മത്സരങ്ങളിൽ നിന്ന് 76 പോയിന്റാണ് ബാഴ്‌സക്കുള്ളത്.ഒരു മത്സരം കുറച്ചു കളിച്ച അത്ലറ്റിക്കോക്ക് 77 പോയിന്റും റയലിന് 75 പോയിന്റുമാണ് ഉള്ളത്.
Full Time!
— Team Camp Nou (TCN) (@team_camp_nou) May 11, 2021
Barcelona 3 – 3 Levante#LevanteBarca pic.twitter.com/RnNM4oyWQL
മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനുട്ടിൽ ലയണൽ മെസ്സിയാണ് ബാഴ്‌സയുടെ ആദ്യഗോൾ നേടുന്നത്.34-ആം മിനുട്ടിൽ ബാഴ്‌സ വീണ്ടും ലീഡുയർത്തി.ഡെംബലെയുടെ അസിസ്റ്റിൽ നിന്ന് പെഡ്രിയാണ് ഗോൾ നേടിയത്. ഈ രണ്ട് ഗോളിന്റെ ബലത്തിൽ ജയം നേടാനാവുമെന്നായിരുന്നു ബാഴ്സയുടെ വിശ്വാസം. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു.57-ആം മിനിറ്റിൽ ഗോൺസാലോ മെലേറോയും 59-ആം മിനുട്ടിൽ ലൂയിസ് മൊറാലസും ലെവാന്റെക്ക് വേണ്ടി ഗോളുകൾ നേടുകയായിരുന്നു.എന്നാൽ 64-ആം മിനുട്ടിൽ ഗോൾ നേടിക്കൊണ്ട് ഡെംബലെ ബാഴ്‌സക്ക് വിജയപ്രതീക്ഷകൾ ജനിപ്പിച്ചു.എന്നാൽ 83-ആം മിനുട്ടിൽ സെർജിയോ ലിയോൺ ലെവാന്റെക്ക് വേണ്ടി സമനില ഗോൾനേടിയതോടെ നിർണായകമായ രണ്ട് പോയിന്റുകളാണ് ബാഴ്‌സക്ക് നഷ്ടമായത്.
Are Barcelona still title contenders? pic.twitter.com/U07rEGzzpl
— Goal (@goal) May 11, 2021