ബാഴ്സയുമായി ചർച്ച നടത്തുന്നുണ്ട്,സ്ഥിരീകരിച്ച് ഓസ്‌ക്കർ!
ചെൽസിയുടെ മുൻ ബ്രസീലിയൻ സൂപ്പർ താരമായിരുന്ന ഓസ്കർ നിലവിൽ ചൈനീസ് ലീഗിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ചെൽസിക്ക് വേണ്ടി 203 മത്സരങ്ങൾ കളിച്ചതിനു ശേഷം 2017-ലായിരുന്നു താരം ചൈനയിലേക്ക് ചേക്കേറിയത്.എന്നാൽ നിലവിൽ ഓസ്‌ക്കർ യൂറോപ്പിലേക്ക് തന്നെ മടങ്ങാനുള്ള ഒരുക്കത്തിലാണ്.
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയാണ് നിലവിൽ ഓസ്‌ക്കറിൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.ബാഴ്സയുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നുള്ള കാര്യം ഇപ്പോൾ ഓസ്കർ സ്ഥിരീകരിച്ചിട്ടുണ്ട്.ബാഴ്സയിലേക്ക് എത്താൻ സാലറി കുറക്കാനും താൻ തയ്യാറാണെന്നും ഓസ്‌ക്കർ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 22, 2022
” ബാഴ്സയുമായി ഞങ്ങൾ ചർച്ച നടത്തുന്നുണ്ട്.സാധ്യതകളെ പറ്റി സംസാരിക്കാൻ അവർ എന്റെ ഏജന്റിനെ ബന്ധപ്പെട്ടിരുന്നു.മാർച്ച് വരെ ചൈനയിൽ ബ്രേക്ക് ആണ് എന്നുള്ളത് അവർക്കറിയാം. പക്ഷെ അവർ ഇപ്പോഴും ചില പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ടിരിക്കുകയാണ്.പുതിയ താരങ്ങളെ സൈൻ ചെയ്യുന്നതിലും രജിസ്റ്റർ ചെയ്യുന്നതിലും അവർക്ക് ചില തടസ്സങ്ങളുണ്ട്. ഒരു ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് ബാഴ്സ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.അവർക്ക് എന്നെ സൈൻ ചെയ്യാൻ താല്പര്യമുണ്ട്.ഒരുപക്ഷെ ഈ സീസണിന്റെ അവസാനം വരെയായിരിക്കാം.പക്ഷെ അവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഒരു വലിയ ക്ലബ്ബ് എന്നിൽ താൽപര്യം പ്രകടിപ്പിച്ചത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.പക്ഷെ കൂടുതൽ ചർച്ചകളൊന്നും നടന്നിട്ടില്ല. എന്നിരുന്നാലും എനിക്കും ബാഴ്സക്കും ഇതൊരു നല്ല അവസരമാണ്.ഞാനെന്റെ കരിയറിലെ മികച്ച ഫോമിലാണ് ഇപ്പോൾ ഉള്ളത്. കൂടുതൽ പരിചയസമ്പത്തും കൈവന്നു.അവർക്ക് ഒരുപാട് യുവതാരങ്ങൾ ഉണ്ട് എന്നുള്ളത് എനിക്കറിയാം. പക്ഷേ അവിടെ എത്താൻ കഴിഞ്ഞാൽ എനിക്ക് സന്തോഷമാകും.ബാഴ്സയിലേക്ക് എത്താൻ വേണ്ടി ഡാനിയെ പോലെ സാലറി കുറക്കാനും ഞാൻ തയ്യാറാണ് ” ഓസ്‌ക്കർ പറഞ്ഞു.
നിലവിൽ ഷാങ്ഹായ് പോർട്ടിനു വേണ്ടിയാണ് താരം കളിക്കുന്നത്.പക്ഷെ നിലവിൽ ചൈനീസ് ലീഗിൽ ഒരു ഇടവേളയാണ്.ഈ കാലയളവിൽ ബാഴ്സയിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കാനാണ് ഓസ്‌ക്കർ താൽപര്യപ്പെടുന്നത്.