ബാഴ്സയുമായി കരാറിൽ എത്തിയെന്ന് വാർത്ത,പ്രതികരിച്ച് സൂപ്പർ താരത്തിന്റെ ഏജന്റ്!

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് സൂപ്പർ താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ എഫ്സി ബാഴ്സലോണ ഉദ്ദേശിക്കുന്നുണ്ട്.ലയണൽ മെസ്സി,ജോവോ കാൻസെലോ എന്നിവരൊക്കെ അതിൽ പെട്ടവരാണ്. ഇതിന് പുറമേ മാഞ്ചസ്റ്റർ സിറ്റിയുടെ ജർമൻ സൂപ്പർതാരമായ ഇൽകെയ് ഗുണ്ടോഗനെയും ബാഴ്സ ലക്ഷ്യം വെക്കുന്നുണ്ട്. താരവുമായി കോൺട്രാക്ടിൽ എത്താൻ കഴിഞ്ഞു എന്നുള്ളത് മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇത് നിരസിച്ചു കൊണ്ട് ഗുണ്ടോഗാന്റെ ഏജന്റും അമ്മാവനുമായ ഇൽഹൻ രംഗത്ത് വന്നിട്ടുണ്ട്. മറ്റേത് ക്ലബ്ബുമായും ഗുണ്ടോഗൻ കരാറിൽ എത്തിയിട്ടില്ല എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നിലുള്ള കിരീടങ്ങളിൽ മാത്രമാണ് ഗുണ്ടോഗൻ ഫോക്കസ് ചെയ്തിരിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഏജന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” താരത്തിന്റെ കോൺട്രാക്ടിന്റെ കാര്യത്തിൽ എവിടെനിന്നാണ് ഈ കഥകൾ ഒക്കെ പുറത്തേക്ക് വരുന്നത് എന്നുള്ളത് ഞാൻ അത്ഭുതപ്പെട്ട കാര്യമാണ്. ഒരു ക്ലബ്ബുമായും ഇതുവരെ എഗ്രിമെന്റിൽ എത്തിയിട്ടില്ല.അടുത്ത കുറച്ച് വർഷം അദ്ദേഹം എവിടെ കളിക്കും എന്നുള്ളത് ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായി കൊണ്ട് മൂന്ന് പ്രധാനപ്പെട്ട കിരീടങ്ങൾ ഈ സീസണിൽ നേടാനുള്ള അവസരം ഗുണ്ടോഗന്റെ മുന്നിലുണ്ട്. നിലവിൽ അതിൽ മാത്രമാണ് അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് ” ഗുണ്ടോഗന്റെ ഏജന്റ് പറഞ്ഞു.

ഈ സീസണോടുകൂടി ഗുണ്ടോഗന്റെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കോൺട്രാക്ട് അവസാനിക്കും.ഈ കരാർ ഒരു വർഷത്തേക്ക് പുതുക്കാൻ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളക്ക് താല്പര്യമുണ്ട്. എന്നാൽ രണ്ട് വർഷത്തെ കരാറാണ് ബാഴ്സ ഈ താരത്തിന് ഓഫർ ചെയ്തിരിക്കുന്നത്. ഏതായാലും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരം ക്ലബ്ബ് വിടാൻ സാധ്യതകൾ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *