ബാഴ്സയുടെ ശ്രമങ്ങൾ പരാജയപ്പെടുമോ? തക്കം പാർത്ത് പിഎസ്ജിയും ചെൽസിയും!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരങ്ങളായ ഫ്രാങ്ക്‌ കെസ്സിയെയും ആൻഡ്രിയാസ് ക്രിസ്റ്റൻസണെയും സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ ബാഴ്സക്ക് സാധിച്ചിരുന്നു.ഇനി ബാഴ്സ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നത് സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവന്റോസ്ക്കിയെയാണ്. ഇതിനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ബാഴ്സ ആരംഭിച്ചതാണ്.

പക്ഷേ ഇതുവരെയും ആ ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല.ലെവന്റോസ്ക്കിക്ക് ബാഴ്സയിലേക്ക് ചേക്കേറാനാണ് താൽപര്യം.പക്ഷെ താരത്തിന്റെ ക്ലബായ ബയേൺ ഇതുവരെ സമ്മതം മൂളിയിട്ടില്ല.ബാഴ്സ ഈയിടെ ലെവന്റോസ്ക്കിക്ക് വേണ്ടി ഒരു ഓഫർ ബയേണിന് നൽകിയിരുന്നു.എന്നാൽ ബയേൺ ഇതുവരെ അതിനോട് പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല എന്നുള്ള കാര്യം ബാഴ്സ പ്രസിഡന്റായ ലാപോർട്ട സ്ഥിരീകരിച്ചിരുന്നു.

ലെവന്റോസ്ക്കിയെ കൈവിടാൻ താല്പര്യമില്ലാത്തതിനാൽ താരത്തിന് വേണ്ടി വലിയ തുകയാണ് ബയേൺ ആവശ്യപ്പെടുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബാഴ്സക്ക് ആ തുകയോട് യോജിക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ. എന്നാൽ ബാഴ്സക്ക് ഇപ്പോഴും ഭീഷണികൾ ഏറെയാണ്. അതായത് ബാഴ്സയുടെ ശ്രമങ്ങൾ പരാജയപ്പെടുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാൻ വേണ്ടി വമ്പൻമാരായ പിഎസ്ജിയും ചെൽസിയും തക്കം പാർത്തു നിൽക്കുകയാണ്. പ്രമുഖ ജർമ്മൻ മാധ്യമമായ ബിൽഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ചെൽസിയും പിഎസ്ജിയും ലെവയുടെ ഏജന്റായ പിനി സഹാവിയുമായി ബന്ധപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ബാഴ്സയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒരു കാര്യമെന്തെന്നാൽ ലെവക്ക് ബാഴ്സയിലേക്ക് ചേക്കേറാൻ തന്നെയാണ് താല്പര്യം. എന്നാൽ ബാഴ്സയുടെ ശ്രമങ്ങൾ ഫലം കാണാതെ പോയാൽ താരം മറ്റുള്ള ഓഫറുകളെ പരിഗണിക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *