ബാഴ്സയുടെ മത്സരം കാണണം,മരം കയറി ആരാധകർ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയിക്കാൻ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണക്ക് സാധിച്ചിരുന്നില്ല.ഗെറ്റാഫെയാണ് ബാഴ്സയെ ഗോൾരഹിത സമനിലയിൽ തളച്ചത്.ഗെറ്റാഫെയുടെ മൈതാനമായ അൽഫോൻസോ പെരസ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബാഴ്സ ഇപ്പോൾ ഗോൾ രഹിത സമനില വഴങ്ങുന്നത്. അതിനു മുൻപ് കോപ ഡെൽ റേയിൽ റയലിനോട് ഒരു വലിയ തോൽവി ഇവർക്ക് ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തിരുന്നു.

എന്നാൽ ഈ മത്സരവുമായി ബന്ധപ്പെട്ട ഒരു ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം വൈറലാണ്.അതായത് ഈ സ്റ്റേഡിയത്തിന് തൊട്ടു പിറകിൽ തന്നെ ഒരു വലിയ മരം സ്ഥിതി ചെയ്യുന്നു. ആ മരത്തിന്റെ ഏറ്റവും മുകളിൽ കയറിയാൽ മത്സരം വീക്ഷിക്കാൻ സാധിക്കും. അങ്ങനെ മൂന്ന് ആരാധകർ ആ മരത്തിന്റെ ഏറ്റവും മുകളിൽ ഇരുന്നുകൊണ്ട് മത്സരം വീക്ഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.ടിക്കറ്റിന്റെ പണം ലഭിക്കാൻ വേണ്ടിയാണ് ആരാധകർ ഇത്തരത്തിലുള്ള ഒരു സാഹസികതക്ക് മുതിർന്നിട്ടുള്ളത്.

ഈ മൂന്ന് പേർ ഏത് ടീമിന്റെ ആരാധകരാണ് എന്നുള്ളത് വ്യക്തമല്ല. ഒരാൾ പിഎസ്ജിയുടെയും മറ്റൊരാൾ ഒളിമ്പിക് മാഴ്സേയുടെയും ജേഴ്സികളാണ് ധരിച്ചിരിക്കുന്നത്. എന്നാൽ മത്സരത്തിൽ ഗോളുകൾ ഒന്നും പിറക്കാത്തത് അവരെ സംബന്ധിച്ചിടത്തോളം നിരാശ നൽകിയ ഒരു കാര്യമായിരിക്കും. മത്സരത്തിൽ ആധിപത്യം പുലർത്തിയത് ബാഴ്സ ആണെങ്കിലും അവർക്ക് ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ പോവുകയായിരുന്നു.

നിലവിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സയും രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡും തമ്മിൽ 11 പോയിന്റിന്റെ വ്യത്യാസമാണുള്ളത്. ഇനി അടുത്ത മത്സരത്തിൽ ബാഴ്സയുടെ എതിരാളികൾ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡാണ്. അതേ സമയം ചാമ്പ്യൻസ് ലീഗിൽ ചെൽസിയെ നേരിടാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *