ബാഴ്സയിൽ പുതുക്കാനുള്ളത് ആറു താരങ്ങളുടെ കരാറുകൾ, വെല്ലുവിളി നേരിടേണ്ടി വരിക പുതിയ പ്രസിഡന്റ്!
എഫ്സി ബാഴ്സലോണയുടെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. പുതിയ പ്രസിഡന്റ് ആയി ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ജോൺ ലപോർട്ടക്കാണ്. ഏതായാലും പുതിയ പ്രസിഡന്റിന് മുമ്പിൽ മറ്റൊരു വെല്ലുവിളി കൂടിയുണ്ട്. ബാഴ്സയിൽ ചില താരങ്ങളുടെ കരാർ പുതുക്കേണ്ടതുണ്ട്. ഈ വർഷമോ അടുത്ത വർഷമോ ആയാണ് ഇവരുടെ കരാറുകൾ അവസാനിക്കുന്നത്. ടെർസ്റ്റീഗൻ, പിക്വേ, ലെങ്ലെറ്റ് എന്നിവരുടെ കരാറുകൾ ബർതോമ്യു തന്നെ പുതുക്കിയിരുന്നു. ഇനി ബാഴ്സ കരാർ പുതുക്കേണ്ട ആറു താരങ്ങൾ ഇവരൊക്കെയാണ്..
മെസ്സി – ഏറ്റവും പ്രധാനപ്പെട്ട താരം. പുതിയ പ്രസിഡന്റിനെ സംബന്ധിച്ചെടുത്തോളം നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ വർഷമാണ് താരത്തിന്റെ കരാർ അവസാനിക്കുക.. പുതുക്കുമോ ഇല്ലയോ എന്നുള്ളത് ഇപ്പോഴും അവ്യക്തം.
Barcelona's new president will have work to do to renew contracts of key players 😰https://t.co/DpDxFnPk9W pic.twitter.com/Lm3zHBngJq
— MARCA in English (@MARCAinENGLISH) February 28, 2021
അൻസു ഫാറ്റി – അടുത്ത പ്രധാനപ്പെട്ട താരം.2022-ൽ കരാർ അവസാനിക്കും 2024 വരെ നീട്ടാനുള്ള ഓപ്ഷൻ ഉണ്ട്. കരാർ പുതുക്കാൻ സാധ്യത.
റൊണാൾഡ് അരൗഹോ – 2023 വരെ കരാറുണ്ട്. മുമ്പ് 2026 വരെ കരാർ പുതുക്കാനുള്ള ചർച്ചകൾ നടന്നിരുന്നുവെങ്കിലും തീരുമാനമായിരുന്നില്ല.
ഡെംബലെ : പ്രധാനപ്പെട്ട മറ്റൊരു താരം.2022 കരാർ അവസാനിക്കും. നിലവിൽ ഫോമിലേക്ക് തിരിച്ചെത്തുന്നു.ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ സമ്മറിൽ ഉണ്ടായിരുന്നു. കരാർ പുതുക്കാൻ സാധ്യതകൾ.
പെഡ്രി : ഭാവിയുള്ള താരമെന്ന് ആരാധകർ പ്രതീക്ഷിക്കപ്പെടുന്ന താരം.2022 വരെയാണ് താരത്തിന്റെ കരാർ.2024 വരെ നീട്ടാനുള്ള ഓപ്ഷൻ ഉണ്ട്. കരാർ പുതുക്കുന്നത് ബാഴ്സ പരിഗണിച്ചേക്കും.
സെർജി റോബെർട്ടോ : 2022 വരെയാണ് കരാർ. കഴിഞ്ഞ സമ്മറിൽ ടീം വിടുമെന്ന വാർത്തകൾ ഉണ്ടായിരുന്നു.കരാർ പുതുക്കാൻ സാധ്യത.