ബാഴ്സയിൽ തുടരുമെന്ന് പ്രഖ്യാപിച്ചു,ഇനി മെസ്സിയുടെ അടുത്ത ഘട്ടം ഇങ്ങനെ !
സൂപ്പർ താരം ലയണൽ മെസ്സി താൻ അടുത്ത സീസണിൽ കൂടി ബാഴ്സയിൽ ഉണ്ടാവുമെന്ന് ഫുട്ബോൾ ലോകത്തെ അറിയിച്ചിരുന്നു. താൻ ക്ലബ് വിടാനുള്ള ശ്രമങ്ങൾ നടത്തിയെന്നും എന്നാൽ അത് അസാധ്യമായതിനാലാണ് താൻ ക്ലബ്ബിനോടൊപ്പം തുടരുന്നതെന്നും മെസ്സി വ്യക്തമാക്കിയിരുന്നു. ഇനി മെസ്സിയുടെ മുമ്പിലുള്ളത് ബാഴ്സയോടൊപ്പം പ്രീ സീസണ് ഇറങ്ങുക എന്നതാണ്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ബാഴ്സ തങ്ങളുടെ പിസിആർ ടെസ്റ്റ് നടത്തിയത്. അതിന് ശേഷം തിങ്കളാഴ്ച്ച കൂമാന്റെ കീഴിൽ ആദ്യത്തെ പരിശീലനവും നടത്തി. എന്നാൽ ഇതിനൊന്നും മെസ്സി പങ്കെടുത്തിരുന്നില്ല. ഇനി മെസ്സി ചെയ്യേണ്ടത് ഇന്ന്, അതായത് ഞായറാഴ്ച്ച പിസിആർ ടെസ്റ്റ് പൂർത്തിയാക്കുക എന്നതാണ്.
What will be Messi's next step? https://t.co/E4rQstKOVs
— SPORT English (@Sport_EN) September 5, 2020
അതിന് ശേഷം നാളെ മെസ്സിക്ക് ടീമിനൊപ്പം പരിശീലനം നടത്താം. കൂമാന് കീഴിൽ മെസ്സിയുടെ ആദ്യത്തെ പരിശീലനമായിരിക്കും. നിലവിൽ വീട്ടിലെ പരിശീലനം വഴി മെസ്സി തന്റെ ഫിറ്റ്നസ് നിലനിർത്തുന്നുണ്ട്. അതേ സമയം ഒരാഴ്ച്ച പരിശീലനം മുടക്കിയതിനാൽ മെസ്സിക്കെതിരെ നടപടികൾ സ്വീകരിക്കാൻ ബാഴ്സക്ക് സാധിക്കും. എന്നാൽ നടപടികൾ കൈകൊള്ളില്ലെന്ന് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. മെസ്സിയുമായി ഇനിയൊരു പ്രശ്നത്തിന് തിരികൊളുത്തേണ്ട എന്ന് കരുതിയാണ് ബാഴ്സ മെസ്സിക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാതിരിക്കുന്നത്. മെസ്സി തിങ്കളാഴ്ച പരിശീലനം ആരംഭിച്ചാൽ നാസ്റ്റിക്കിനെതിരായ മത്സരത്തിൽ മെസ്സിക്ക് കളിക്കാനാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത ശനിയാഴ്ച്ചയാണ് നാസ്റ്റിക്കിനെതിരെ ബാഴ്സ കളിക്കുന്നത്. ഏതായാലും മെസ്സിയുടെ തിരിച്ചു വരവിൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.
🔵🔴 Messi debutará ante el Nàstic en el Barça de Koemanhttps://t.co/e7sS4afG2g
— Mundo Deportivo (@mundodeportivo) September 4, 2020