ബാഴ്സയിൽ ചേരാത്തതിൽ താൻ സന്തോഷവാനാണെന്ന് ഡിമരിയ

സ്പാനിഷ് വമ്പൻമാരായ ബാഴ്സയിൽ നിന്ന് ഓഫർ വന്നിട്ടും അത് നിരസിച്ചു കൊണ്ട് പിഎസ്ജിയിൽ തന്നെ തുടരാനുള്ള തീരുമാനമെടുത്തതിൽ താൻ സന്തോഷവാനാണെന്ന് അർജന്റൈൻ സൂപ്പർ താരം ഡി മരിയ. കഴിഞ്ഞ ദിവസം എൽ എക്വിപെക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. മൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു ഡിമരിയക്ക് വേണ്ടി ബാഴ്‌സ പിഎസ്ജിയെ സമീപിച്ചിരുന്നത്. നെയ്മർ ബാഴ്സയിൽ നിന്ന് പിഎസ്ജിയിലെത്തിയ ഉടനെ അർജന്റൈൻ താരത്തെ സ്വന്തമാക്കാൻ ബാഴ്സ ശ്രമം നടത്തിയിരുന്നു. എന്നാൽ ബാഴ്സയുടെ ഓഫർ താരവും പിന്നീട് പിഎസ്ജിയും നിരസിക്കുകയായിരുന്നു. ആ ഒരു തീരുമാനം എടുത്തതിൽ താൻ സന്തോഷവാനാണ് എന്നാണ് ഡിമരിയയുടെ പ്രസ്താവന. 2015-ലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഡിമരിയ പിഎസ്ജിയിലേക്ക് എത്തിയത്. 2021 താരത്തിന്റെ കരാർ അവസാനിക്കുമെങ്കിലും കരാർ പുതുക്കാനും പിഎസ്ജിയിൽ വെച്ച് തന്നെ വിരമിക്കാനും താൻ ആഗ്രഹിക്കുന്നതായി ഡിമരിയ അറിയിച്ചു.

” ഞാൻ പിഎസ്ജിയിൽ സന്തോഷവാനായിരുന്നു. എന്നാൽ ക്ലബിലുള്ള ചിലർ തന്നെ എന്നോട് പല നുണകഥകളും പറഞ്ഞു. അവകൾ പലതും എനിക്ക് കടുത്ത ശല്യമായി മാറി. ആ സമയത്തായിരുന്നു ബാഴ്സ എന്നെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. രണ്ട് ക്ലബുകളും തമ്മിൽ ചർച്ചകളും നടന്നു. എന്നാൽ പിഎസ്ജി എന്നെ വിൽക്കാൻ തയ്യാറാവാതെ വന്നതോടെ അതവിടെ അവസാനിച്ചു. തീർച്ചയായും ആ തീരുമാനത്തിൽ ഞാൻ വളരെയധികം സന്തോഷവാനായിരുന്നു ” ഡിമരിയ പറഞ്ഞു. ” എനിക്ക് പിഎസ്ജിയോടൊപ്പം യൂറോപ്പിൽ വെച്ച് തന്നെ കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹം. ഞാനും എന്റെ കുടുംബവും ഇവിടെ സന്തോഷ്ത്തിലാണ്. മറ്റുള്ള കാര്യങ്ങൾക്ക് ഒന്നും തന്നെ ഞാൻ ശ്രദ്ധ നൽകുന്നില്ല. എപ്പോഴും കളിക്കളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ ശ്രമിക്കുന്നത് ” ഡിമരിയ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *