ബാഴ്സയിൽ ഒരിക്കലും ഇങ്ങനെ സംഭവിച്ചിരുന്നില്ല :സ്വന്തം ആരാധകർ കൂവിയതിനോട് മെസ്സി പ്രതികരിക്കുന്നു!

ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ഒരു ബുദ്ധിമുട്ടേറിയ സീസണായിരുന്നു ഈ കഴിഞ്ഞു പോയത്. പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ കൂടി മെസ്സിയെ പിഎസ്ജി ആരാധകർ തന്നെ കൂവി വിളിച്ചിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ ലയണൽ മെസ്സി ആദ്യമായി തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് തനിക്ക് ഇത് പുതിയ അനുഭവമാണ് എന്നാണ് മെസ്സി പറഞ്ഞത്. ബാഴ്സയിൽ ഒരിക്കലും ഇങ്ങനെ സംഭവിച്ചിരുന്നില്ലെന്നും മെസ്സി കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സിനോട് മെസ്സേജ് പറഞ്ഞതിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

” എനിക്ക് അത് പുതിയ ഒരു കാര്യമായിരുന്നു. അതൊരു വ്യത്യസ്ത സാഹചര്യമായിരുന്നു. ബാഴ്സലോണയിൽ ഒരിക്കലും എനിക്ക് ഇങ്ങനെ സംഭവിച്ചിരുന്നില്ല. ടീമിനോടും താരങ്ങളോടും ആളുകൾക്ക് വളരെയധികം ദേഷ്യം ഉണ്ടായിരുന്ന ഒരു സമയമായിരുന്നു അത്. കാരണം ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്താവുന്നത് ആദ്യമായിട്ടൊന്നുമല്ല. അതുകൊണ്ടുതന്നെ അവരുടെ ദേഷ്യം മനസ്സിലാക്കാൻ സാധിക്കും. എന്നെയും നെയ്മറേയുമായിരുന്നു അവർ കൂടുതൽ മാർക്ക് ചെയ്തിരുന്നത്. എന്തൊക്കെയായാലും അത് സംഭവിച്ചു പോയി. എന്റെ കുട്ടികളെ ഓർത്തായിരുന്നു എനിക്ക് പേടി. എന്നാൽ അവർ അതിനെ കുറിച്ച് ഒന്നും സംസാരിച്ചിരുന്നില്ല ” ഇതാണ് മെസ്സി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *