ബാഴ്സയിൽ ഇനി വലിയ അഴിച്ചു പണി,പോകുന്നവരെയും വരുന്നവരെയും അറിയൂ!
ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും എഫ്സി ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല സീസൺ ഒന്നുമല്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ ലീഗിൽ നിന്നും ബാഴ്സലോണ പുറത്തായിരുന്നു. കൂടാതെ കോപ്പ ഡെൽ റേയിൽ നിന്നും ബാഴ്സക്ക് പുറത്താക്കേണ്ടി വന്നിരുന്നു. ഇതുകൊണ്ടൊക്കെ തന്നെയും സാവി തന്റെ ടീമിന്റെ ശക്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്.
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചില മാറ്റങ്ങൾ വരുത്താൻ ബാഴ്സ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. സ്പാനിഷ് മാധ്യമമായ മാർക്ക അത് വിലയിരുത്തിയിട്ടുണ്ട്. തങ്ങളുടെ ഇതിഹാസതാരമായ ലയണൽ മെസ്സിയെ തിരികെ എത്തിക്കുക എന്നുള്ളത് തന്നെയാണ് ബാഴ്സയുടെ ഏറ്റവും വലിയ ലക്ഷ്യം. മെസ്സിക്ക് തന്നെയാണ് ബാഴ്സ പ്രഥമ പരിഗണന നൽകുന്നത്. പക്ഷേ എളുപ്പത്തിൽ മെസ്സിയെ ടീമിലേക്ക് എത്തിക്കാൻ ബാഴ്സക്ക് കഴിയില്ല.
ഇനി പ്രതിരോധനിരയിലേക്ക് അത്ലറ്റിക്ക് ക്ലബ്ബിന്റെ ഇനീഗോ മാർട്ടിനസിനെ എത്തിക്കാനാണ് ബാഴ്സ ഉദ്ദേശിക്കുന്നത്.ഫ്രീ ഏജന്റായി കൊണ്ടായിരിക്കും ബാഴ്സ താരത്തെ സ്വന്തമാക്കുക. മധ്യനിരയിലേക്ക് സാവി ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ഗുണ്ടോഗനെയാണ്. അദ്ദേഹവും ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബിൽ എത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Barça's targets for the summer:
— Barça Universal (@BarcaUniversal) May 1, 2023
– Leo Messi
– Iñigo Martínez
– Gundogan
– A striker (Vitor Roque or Carrasco)
– Abde (back from loan)
— @Luis_F_Rojo pic.twitter.com/0bLye0HyeZ
മാത്രമല്ല എസ് അബ്ദെ നിലവിൽ ലോൺ അടിസ്ഥാനത്തിൽ ഒസാസുനയിൽ കളിക്കുകയാണ്.മികച്ച പ്രകടനം അദ്ദേഹം അവിടെ നടത്തുന്നുണ്ട്.അദ്ദേഹം ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തും.കൂടാതെ മുന്നേറ്റ നിരയിലേക്ക് രണ്ടു താരങ്ങളെയാണ് പരിഗണിക്കുന്നത്.വീറ്റോർ റോക്ക്,യാനിക്ക് കരാസ്ക്കോ എന്നിവരിൽ ഒരാളെ ബാഴ്സ മുന്നേറ്റ നിരയിലേക്ക് എത്തിക്കും.
അതേസമയം അടുത്ത ട്രാൻസ്ഫറിൽ ചില താരങ്ങൾക്ക് ക്ലബ്ബ് വിടേണ്ടി വന്നേക്കും.ഫാറ്റി,കെസ്സി,ഗാർഷ്യ,ടോറസ് എന്നിവരൊക്കെ ബാഴ്സ വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും സാമ്പത്തിക പ്രതിസന്ധി വലിയ ഒരു തലവേദന തന്നെയാണ് ഇപ്പോഴും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.