ബാഴ്സയിപ്പോൾ മികച്ച നിലയിൽ,പക്ഷെ റയലിനെതിരെ അത്കൊണ്ട് കാര്യമില്ല : സാവി
ഇന്നലെ യൂറോപ്പ ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണ വിജയം നേടിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സ ഗലാറ്റസരെയെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ പെഡ്രിയും ഔബമയാങ്ങുമാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്.ഇതോടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ ബാഴ്സക്ക് സാധിച്ചു.ഇനി ലാലിഗയിൽ ബാഴ്സയുടെ അടുത്ത മത്സരം ചിരവൈരികളായ റയലിനെതിരെയാണ്.
ഏതായാലും ഇന്നലത്തെ മത്സരത്തിൽ വിജയം നേടിയത് സാവി സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.ബാഴ്സയിപ്പോൾ മികച്ച നിലയിലാണ് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.എന്നാൽ റയലിനെതിരെയുള്ള മത്സരത്തിൽ ഇതുകൊണ്ടൊന്നും കാര്യമില്ലെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
"We played an amazing game … now, we focus on #ElClásico."
— FC Barcelona (@FCBarcelona) March 18, 2022
— Xavi's analysis following the win over Galatasaray pic.twitter.com/g7vg2GDhOC
” വളരെ പ്രധാനപ്പെട്ട മത്സരമായിരുന്നു ഇന്ന്. ഇതൊരു യൂറോപ്യൻ കോമ്പിറ്റീഷനാണ്. ഞങ്ങൾക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. ഞങ്ങൾ ഒരു മികച്ച മത്സരമാണ് കളിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു.ഞങ്ങൾ നല്ല രൂപത്തിൽ ആക്രമിച്ചു കളിച്ചു.ക്ഷമ കാണിച്ചു. ബുദ്ധിമുട്ടേറിയ ഒരു സ്റ്റേഡിയത്തിൽ ഞങ്ങൾ തിരിച്ചു വന്നു.ബാഴ്സയിപ്പോൾ മികച്ച നിലയിലാണെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കും. പക്ഷേ അതുകൊണ്ടൊന്നും കാര്യമില്ല. ഞാൻ ഒരുപാട് തവണ മുമ്പ് കണ്ടിട്ടുണ്ട്.റയലിനെതിരെയുള്ള മത്സരം വളരെ ബുദ്ധിമുട്ടായിരിക്കും ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 1:30-നാണ് എൽ ക്ലാസ്സിക്കൊ പോരാട്ടം നടക്കുക. റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.