ബാഴ്സ,പിഎസ്ജി,യുവന്റസ്,വമ്പൻ ക്ലബുകൾക്കെല്ലാം യുവേഫയുടെ നടപടി വരുന്നു!

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് യുവേഫയുടെ ഒരു താക്കീത് ലഭിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി പിഎസ്ജി നഷ്ടത്തിലാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഈ ബാലൻസ് സീറ്റുകൾ ശരിപ്പെടുത്താനായിരുന്നു നിർദ്ദേശിച്ചിരുന്നത്.പിഎസ്ജി ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു.

ഇപ്പോഴിതാ പിഎസ്ജിക്ക് പുറമേ ഒട്ടേറെ വമ്പൻ ക്ലബ്ബുകളും യുവേഫയുടെ വിലക്കിന്റെ വക്കിലാണ്. എഫ്സി ബാഴ്സലോണ,ആഴ്സണൽ,യുവന്റസ്,റോമ,ഇന്റർ മിലാൻ എന്നിവരൊക്കെയാണ് യുവേഫയുടെ പട്ടികയിലുള്ളത്. പ്രമുഖ മാധ്യമമായ ദി ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2020/21 സീസണിൽ FFP നിയമങ്ങൾ ലംഘിച്ചതായാണ് യുവേഫ കണ്ടെത്തിയിരിക്കുന്നത്. മൂന്ന് സീസണുകളിലായി 30 മില്യൺ യുറോയുടെ നഷ്ടം മാത്രമേ ക്ലബ്ബുകൾക്ക് അനുവദനീയമായിട്ടുള്ളൂ. എന്നാൽ ഈ ക്ലബ്ബുകൾ എല്ലാം വലിയ നഷ്ടത്തിലാണ് എന്നാണ് യുവേഫ കണ്ടെത്തിയിട്ടുള്ളത്.ട്രാൻസ്ഫർ കാര്യങ്ങളിൽ നിയന്ത്രണം വരുത്തുക, പിഴ ചുമത്തുക എന്നീ ശിക്ഷാനടപടികൾ ആയിരിക്കും യുവേഫ ഈ ക്ലബ്ബുകൾക്ക് നൽകുക.

അതേസമയം റോമയും ഇന്റർമിലാനും ഇത് ഒഴിവാക്കാൻ വേണ്ടിയുള്ള ചർച്ചകൾ ഇപ്പോൾ തന്നെ യുവേഫയുമായി ആരംഭിച്ചിട്ടുണ്ട്. എന്നാൽ ബാഴ്സ,യുവന്റസ് എന്നിവരുടെ കാര്യം സങ്കീർണമാണ്.യുവേഫയുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത ഇവർ ചർച്ചകൾ നടത്താൻ വിസമ്മതിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവർക്ക് ഭാഗത്തു നിന്ന് നടപടികൾ നേരിടേണ്ടിവന്നേക്കും. തുടർച്ചയായ സീസണുകളിൽ നഷ്ടം ഏൽക്കേണ്ടി വന്നതാണ് ഈ ക്ലബ്ബുകൾക്കൊക്കെ തിരിച്ചടിയായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *