ബാഴ്സക്ക് കാര്യങ്ങൾ എളുപ്പമാവില്ല, ഡീപേക്ക് വേണ്ടി രണ്ട് വമ്പൻ ക്ലബുകൾ രംഗത്ത്!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആയിക്കൊണ്ട് ടീമിലെത്തിക്കാൻ ബാഴ്‌സ ഉദ്ദേശിച്ച രണ്ട് താരങ്ങളാണ് വൈനാൾഡവും മെംഫിസ് ഡീപേയും. എന്നാൽ വൈനാൾഡത്തിന്റെ കാര്യത്തിൽ ബാഴ്‌സ കണക്കുകൂട്ടലുകൾ തെറ്റുകയായിരുന്നു. വമ്പൻ സാലറി വാഗ്ദാനം ചെയ്തു കൊണ്ട് താരത്തെ പിഎസ്ജി റാഞ്ചിയപ്പോൾ ബാഴ്സ നിസ്സഹായരാവുകയായിരുന്നു. ഏതാണ്ട് അതിന് സമാനമായ ഒരു സാഹചര്യമാണ് നിലവിൽ ഡീപേയുടെ കാര്യത്തിലും ബാഴ്‌സ നേരിടുന്നത്. ഈ ഡച്ച് സ്ട്രൈക്കർക്ക് വേണ്ടി രണ്ട് വമ്പൻ ക്ലബുകൾ രംഗത്ത് വന്നു കഴിഞ്ഞു. യുവന്റസും പിഎസ്ജിയുമാണ് ബാഴ്സക്ക് ഇപ്പോൾ വെല്ലുവിളി ഉയർത്തുന്നത്.

ലിയോണുമായുള്ള ഡീപേയുടെ കരാർ ഈ മാസം മുപ്പതിന് അവസാനിക്കും. എന്നാൽ വൈനാൾഡത്തിന്റെ കാര്യത്തിൽ സംഭവിച്ച അബദ്ധം സംഭവിക്കാതിരിക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സ. സാധ്യമായ രീതിയിൽ ഉടൻ തന്നെ ഡീപേയുമായി കരാറിൽ എത്താനാണ് ബാഴ്‌സ ഇപ്പോൾ ശ്രമിക്കുന്നത്.താരത്തിനും ബാഴ്സയോട് തന്നെയാണ് താല്പര്യം. പക്ഷേ ബാഴ്സ വാഗ്ദാനം ചെയ്യുന്നതിലും കൂടുതൽ സാലറി ഇരു ക്ലബുകളും ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ ഡീപേയുടെ മനസ് മാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏതായാലും ഉടൻ തന്നെ ഡീപേയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാവും. വൈനാൾഡത്തിന്റെ കാര്യത്തിലേതെന്ന പോലെ ഇത്തവണയും പിഎസ്ജി ബാഴ്സക്ക് പാരയാവാനുള്ള സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *