ബാഴ്സക്ക് ഇന്നലെ നാണക്കേടിൻ്റെ രണ്ട് റെക്കോർഡുകൾ
FC ബാഴ്സലോണ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഏക പക്ഷീയമായ ഒരു ഗോളിന് എസ്പാന്യോളിനെ പരാജയപ്പെടുത്തി. എന്നാൽ ഈ മത്സരത്തിൽ ബാഴ്സലോണ സ്വന്തമാക്കിയിരിക്കുന്നത് നാണക്കേടിൻ്റെ രണ്ട് റെക്കോർഡുകളാണ്. ഇവയിൽ ഒന്ന് റെഡ് കാർഡുമായി ബന്ധപ്പെട്ടതും രണ്ടാമത്തേത് ഷോട്ട് ഓൺ ടാർഗറ്റുമായി ബന്ധപ്പെട്ടതുമാണ്.
2 – With 17 years and 251 days, Ansu Fati is the second youngest player to be sent off in the 21st century in #LaLiga, second only to Marc Muniesa (also from #Barça) at 17 years and 57 days. Premature. pic.twitter.com/aR07C2URW0
— OptaJose (@OptaJose) July 8, 2020
ഇന്നത്തെ മത്സരത്തിൻ്റെ അമ്പതാം മിനുട്ടിൽ ബാഴ്സയുടെ യുവതാരം അൻസു ഫാറ്റി റെഡ് കാർഡ് കിട്ടി പുറത്ത് പോയിരുന്നു. കളത്തിലിറങ്ങി നാലാമത്തെ മിനുട്ടിലാണ് താരത്തിന് ചുവപ്പ് കാർഡ് കിട്ടിയത്. ഇതോടെ ലാ ലിഗയിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചുവപ്പ് കാർഡ് കിട്ടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ഫാറ്റി മാറി. ഇന്നലെത്തെ മത്സരത്തിനിറങ്ങുമ്പോൾ 17 വയസ്സും 251 ദിവസവുമായിരുന്നു താരത്തിൻ്റെ പ്രായം. എന്നാൽ ലാ ലിഗ ചരിത്രത്തിൽ ചുവപ്പ് കാർഡ് കണ്ട ഏറ്റവും പ്രായം കുറഞ്ഞ താരം ബാഴ്സയുടെ തന്നെ മുൻ കളിക്കാരനായ മാർക്ക് മുനിയേസയാണ്. ചുവപ്പ് കാർഡ് കിട്ടുമ്പോൾ 17 വയസ്സും 57 ദിവസവുമായിരുന്നു താരത്തിൻ്റെ പ്രായം.
0 – This is the first time that @FCBarcelona have not attempted any shots on target in a first half this season at Camp Nou in all competitions. Stuck. pic.twitter.com/6jYfjXzhdJ
— OptaJose (@OptaJose) July 8, 2020
ഇന്നത്തെ മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ഒരു ഷോട്ട് ഓൺ ടാർഗറ്റ് പോലും ഉതിർക്കാൻ ബാഴ്സക്കായിരുന്നില്ല. എല്ലാ കോമ്പറ്റീഷനുകളിലെയും കണക്കെടുത്താലും ക്യാമ്പ് നൗവിൽ നടന്ന ഒരു മത്സരത്തിൽ ബാഴ്സ ഒറ്റത്തവണ പോലും എതിർ പോസ്റ്റിലേക്ക് ഷോട്ടുതിർക്കാത്തത് ഇത് ആദ്യമാണ്!