ബാഴ്സക്ക് പിന്നാലെ ദുർബലരോട് സമനില വഴങ്ങി റയൽ മാഡ്രിഡും, പ്ലയെർ റേറ്റിംഗ് !
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന് സമനിലകുരുക്ക്. 1-1 എന്ന സ്കോറിനാണ് പൊതുവെ ദുർബലരായ എൽചെ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ചത്. നിർണായകമായ രണ്ട് പോയിന്റുകളാണ് ഈ സമനിലയിലൂടെ റയൽ നഷ്ടപ്പെടുത്തിയത്. മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ ലുക്കാ മോഡ്രിച്ചാണ് റയൽ മാഡ്രിഡിന് ലീഡ് നേടികൊടുത്തത്. അസെൻസിയോയുടെ തകർപ്പൻ ഷോട്ട് ബാറിലിടിച്ചു വന്നെങ്കിലും പന്ത് ലഭിച്ച മോഡ്രിച് ഒരു ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. എന്നാൽ 52-ആം മിനിറ്റിൽ എൽചെ ഇതിന് മറുപടി നൽകി. ലഭിച്ച പെനാൽറ്റി ഫിടെൽ ചാവെസ് ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. പിന്നീട് റയലിന് ഗോളുകൾ നേടാനാവാതെ പോയതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. സമനില വഴങ്ങിയെങ്കിലും റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽ നിന്ന് 33 പോയിന്റ് ആണ് റയലിനുള്ളത്. അതേസമയം രണ്ട് മത്സരങ്ങൾ കുറച്ചു കളിച്ച അത്‌ലെറ്റിക്കോ മാഡ്രിഡ് 35 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. മത്സരത്തിലെ റയൽ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
🏁 FP: @ElcheCF 1-1 @RealMadrid
— Real Madrid C.F. (@realmadrid) December 30, 2020
⚽ Fidel (p) 52'; @lukamodric10 20'#Emirates | #HalaMadrid pic.twitter.com/yGEV05ygCo
റയൽ മാഡ്രിഡ് : 6.60
ബെൻസിമ : 6.1
അസെൻസിയോ : 6.4
വാസ്‌ക്കസ് : 7.2
ക്രൂസ് : 6.8
കാസമിറോ : 6.9
മോഡ്രിച്ച് : 7.7
മാഴ്‌സെലോ : 6.9
റാമോസ് : 6.5
വരാനെ : 6.5
കാർവഹാൽ : 6.6
കോർട്ടുവ : 6.7
വാൽവെർദെ : 6.1-സബ്
വിനീഷ്യസ് : 6.2-സബ്
ഹസാർഡ് : 6.0-സബ്
⚖ Al final reparto de puntos en el Martínez Valero.#RMLiga | #HalaMadrid pic.twitter.com/eDt7QIG5Jv
— Real Madrid C.F. (@realmadrid) December 30, 2020