ബാഴ്സക്കിന്ന് അത്ലറ്റിക്കോയുടെ വെല്ലുവിളി,സാധ്യത ഇലവൻ ഇങ്ങനെ!
ലാലിഗയിൽ ഇന്ന് വമ്പൻമാരുടെ പോരാട്ടമാണ് അരങ്ങേറുക. നിലവിലെ ചാമ്പ്യൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ വമ്പൻമാരായ എഫ്സി ബാഴ്സലോണയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:45-ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിലാണ് ഈ മത്സരം അരങ്ങേറുക.
ഇരു ടീമുകളും ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ അവസാനമായി കളിച്ച ലീഗ് മത്സരം ഇരുവർക്കും വിജയിക്കാൻ സാധിച്ചിട്ടുണ്ട്.അത്ലറ്റിക്കോ വലൻസിയയെയാണ് കീഴടക്കിയതെങ്കിൽ ബാഴ്സ അലാവസിനെ പരാജയപ്പെടുത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ഇരുടീമുകളും വിജയം തുടരാനുറച്ചാവും ഇന്ന് കളിക്കുക.
— Murshid Ramankulam (@Mohamme71783726) February 6, 2022
ഈ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സയിലേക്ക് എത്തിയ സൂപ്പർ താരങ്ങളായ ട്രയോറെയും ഔബമയാങ്ങും സ്‌ക്വാഡിൽ ഇടംനേടിയിട്ടുണ്ട്.പക്ഷെ ഇവർ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവില്ല എന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. അതേസമയം പരിക്ക് മൂലം അത്ലറ്റിക്കോ താരങ്ങളായ കൊണ്ടോഗ്ബിയ,ലോറെന്റെ,ഗ്രീസ്മാൻ എന്നിവരെ ഈ മത്സരത്തിന് ലഭ്യമായേക്കില്ല. നമുക്ക് ഇരുടീമുകളുടെയും സാധ്യത ഇലവനുകൾ പരിശോധിക്കാം.
Barcelona’s predicted line-up: Ter Stegen; Alves, Araujo, Pique, Alba; F. De Jong, Busquets, Pedri; Torres, L. De Jong, Gavi.
Atletico Madrid’s predicted line-up: Oblak; Wass, Gimenez, Savic, Hermoso, Carrasco; De Paul, Koke, Lemar; Correa, Suarez
ഇതാണ് സാധ്യത ലൈനപ്പ്.ഈ ലാലിഗയിൽ ഇതിനു മുൻപ് ഇരുവരും ഏറ്റുമുട്ടിയപ്പോൾ അത്ലറ്റിക്കോയായിരുന്നു വിജയിച്ചിരുന്നത്.നിലവിൽ അത്ലറ്റിക്കോ നാലാം സ്ഥാനത്തും ബാഴ്സ അഞ്ചാമതുമാണ്.ഇന്ന് ബാഴ്സക്ക് വിജയിക്കാനായാൽ ആദ്യ നാലിൽ ഇടം നേടാൻ സാധിക്കും.