ബാഴ്സ,അത്ലറ്റിക്കോ എന്നിവരുടെ സ്റ്റേഡിയങ്ങളിൽ വിനിക്കെതിരെയുള്ള വംശിയാധിക്ഷേപം, റയൽ മാഡ്രിഡ് പരാതി നൽകി!
ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ വംശീയമായ അധിക്ഷേപങ്ങൾക്ക് ഇരയാവേണ്ടിവരുന്ന താരമാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ. ലാലിഗയിൽ പലപ്പോഴും ഇദ്ദേഹത്തിന് റേസിസം നേരിടേണ്ടി വന്നിട്ടും അധികൃതർ നടപടികൾ ഒന്നും കൈക്കൊണ്ടിരുന്നില്ല.ഇത് പിന്നീട് വലിയ വിവാദമായി. വലൻസിയക്കെതിരെയുള്ള മത്സരത്തിൽ തനിക്ക് ഏൽക്കേണ്ടിവന്ന റേസിസത്തിനെതിരെ വിനീഷ്യസ് പരസ്യമായി രംഗത്ത് വന്നതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ഇപ്പോഴും താരത്തിനെതിരെ ഉള്ള റെസിസം അവസാനിക്കുന്നില്ല.വിനീഷ്യസ് ജൂനിയർ ഭാഗമല്ലാത്ത മത്സരങ്ങളിൽ പോലും അദ്ദേഹത്തിന് വംശീയമായ അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനും അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുന്നതിന് മുൻപേ അത്ലറ്റിക്കോ ആരാധകർ പരസ്യമായി വിനിക്കെതിരെ വംശീയമായ അധിക്ഷേപം നടത്തുകയായിരുന്നു.വിനീഷ്യസ് ചിമ്പാൻസിയാണ് എന്ന് അവർ ഒരുമിച്ച് പാടുകയായിരുന്നു. അതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിനീഷ്യസ് തന്നെ യുവേഫയോട് നടപടി എടുക്കാൻ ആവശ്യപ്പെട്ടിരുന്നു.
we’re all behind you @vinijr Idolo! ✊🏾❤️ pic.twitter.com/1CFOQrqsmm
— RMFC (@TeamRMFC) March 13, 2024
മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയും നാപോളിയും ബാഴ്സലോണയുടെ മൈതാനമായ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ വച്ച് ഏറ്റുമുട്ടിയിരുന്നു.ഈ മത്സരത്തിന് മുന്നേയും വിനിക്കെതിരെ വംശീയമായ അധിക്ഷേപങ്ങൾ ഉണ്ടായിരുന്നു. ഒരു വിഭാഗം ആരാധകർ വിനിക്കെതിരെ റേസിസ്റ്റ് പരാമർശങ്ങൾ നടത്തുകയായിരുന്നു. ഇതും വലിയ വിവാദമായിട്ടുണ്ട്. ഇതിന് പിന്നാലെ തങ്ങളുടെ താരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ റയൽ മാഡ്രിഡ് തന്നെ ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.അതായത് ഇക്കാര്യങ്ങളിൽ റയൽ മാഡ്രിഡ് പരാതി നൽകിയിട്ടുണ്ട്. അറ്റോർണി ജനറൽ ഓഫീസിലാണ് തങ്ങൾ പരാതി നൽകിയതെന്ന് റയൽ മാഡ്രിഡ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.വിനീഷ്യസ് ജൂനിയർക്ക് ഇപ്പോൾ റയൽ മാഡ്രിഡ് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.