ബാലൺ ഡി’ഓർ മെസ്സിക്ക് നൽകിയത് നീതി തന്നെ : സാവി
തന്റെ കരിയറിലെ ഏഴാമത്തെ ബാലൺ ഡി’ഓറായിരുന്നു ലയണൽ മെസ്സി ദിവസങ്ങൾക്ക് മുമ്പ് സ്വന്തമാക്കിയിരുന്നത്. റോബർട്ട് ലെവന്റോസ്ക്കിയെ പിന്തള്ളി കൊണ്ടായിരുന്നു മെസ്സി ബാലൺ ഡി’ഓറിൽ മുത്തമിട്ടത്. എന്നാൽ മെസ്സിക്ക് നൽകിയത് അനീതിയാണ് എന്നുള്ള ആരോപണം ഫുട്ബോൾ ലോകത്തിന്റെ പല കോണുകളിൽ നിന്നും ഉയർന്നു കേട്ടിരുന്നു.
ഇതിനോടുള്ള പ്രതികരണമിപ്പോൾ എഫ്സി ബാഴ്സലോണയുടെ പരിശീലകനും മെസ്സിയുടെ മുൻ സഹതാരവുമായിരുന്ന സാവി രേഖപ്പെടുത്തിയിട്ടുണ്ട്. മെസ്സിക്ക് ബാലൺ ഡി’ഓർ ലഭിച്ചത് നീതി പുലർത്തിയ ഒരു കാര്യം തന്നെയാണ് എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 4, 2021
“ആദ്യമായി ബാലൺ ഡി’ഓർ നേടിയ അലക്സിയ പുട്ടെല്ലാസിനെ ഞാൻ അഭിനന്ദിക്കുന്നു. കൂടാതെ കോപ്പ അവാർഡ് നേടിയ പെഡ്രിയെയും ഞാൻ അഭിനന്ദിക്കുന്നു.മെസ്സിക്ക് ബാലൺ ഡി’ഓർ ലഭിച്ചത് നീതി പുലർത്തിയ കാര്യമാണ്.മറ്റു ചില താരങ്ങളും ഇത് അർഹിച്ചിരുന്നു എന്നുള്ളത് വേണമെങ്കിൽ നമുക്ക് ചിന്തിക്കാം.പക്ഷേ മെസ്സിക്ക് അവർ പുരസ്‌കാരം നൽകിയിട്ടുണ്ടെങ്കിൽ അത് അർഹിച്ചത് തന്നെയാണ് ” സാവി പറഞ്ഞു.
കൂടാതെ ലോകത്തിൽ പരിശീലിപ്പിക്കാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ള ക്ലബ് ബാഴ്സയാണെന്നും സാവി അറിയിച്ചിട്ടുണ്ട്.

