ബാലൺ ഡി’ഓർ പുരസ്ക്കാരം വിനീഷ്യസ് സ്വന്തമാക്കും : പെരസ്!
ഈ കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനമാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ പുറത്തെടുത്തിട്ടുള്ളത്. ലാ ലിഗ കിരീട നേട്ടത്തിലും ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിലും വലിയ പങ്ക് വഹിക്കാൻ വിനീഷ്യസിന് സാധിച്ചിട്ടുണ്ട്.അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കരാർ പുതുക്കുന്ന കാര്യത്തിൽ എഗ്രിമെന്റിൽ എത്തിക്കഴിഞ്ഞു എന്നുള്ള കാര്യം ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചിരുന്നു. 2026 വരെയുള്ള ഒരു കരാറിലായിരിക്കും വിനീഷ്യസ് ജൂനിയർ ഒപ്പുവെയ്ക്കുക.
ഏതായാലും താരത്തെ കുറിച്ച് റയലിന്റെ പ്രസിഡന്റായ ഫ്ലോറെന്റിനോ പെരസ് ഇപ്പോൾ കൂടുതൽ സംസാരിച്ചിട്ടുണ്ട്. അതായത് ഒരിക്കൽ ബാലൺ ഡി’ഓർ പുരസ്കാരം സ്വന്തമാക്കാൻ വിനീഷ്യസിന് സാധിക്കുമെന്നാണ് പെരസ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം പ്രമുഖ മാധ്യമമായ എൽ ചിരിങ്കിറ്റോ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പെരസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Florentino Pérez tells @elchiringuitotv: "We've no problem for Vinicius' contract extension. We're on it, no issues. He received some proposals but he always said: I only want to stay at Real Madrid". ⚪️🇧🇷 #RealMadrid
— Fabrizio Romano (@FabrizioRomano) June 15, 2022
"I'm 100% sure that Vinicius will be Ballon d'Or one day". pic.twitter.com/wWGY58pqNs
“ഒരിക്കൽ ബാലൺ ഡി’ഓർ പുരസ്കാരം നേടാൻ വിനീഷ്യസിന് കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മികച്ച താരങ്ങൾക്കുള്ള യഥാർത്ഥ ബാസ്ക്കറ്റാണ് റയൽ മാഡ്രിഡ്. വിനീഷ്യസ് ഒരു മികച്ച താരമാണ്. അദ്ദേഹത്തിന്റെ കരാർ പുതുക്കുന്നതിൽ ഞങ്ങൾക്ക് യാതൊരുവിധ തടസ്സങ്ങളുമില്ല. പല ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫറുകൾ വന്നിരുന്നെങ്കിലും റയലിന് വേണ്ടി കളിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നുള്ളത് അദ്ദേഹം എപ്പോഴും പറയുന്ന ഒരു കാര്യമാണ് ” ഇതാണ് പെരസ് പറഞ്ഞിട്ടുള്ളത്.
ഈ വരുന്ന ബാലൺ ഡി’ഓർ പുരസ്കാരത്തിന് വേണ്ടിയുള്ള പട്ടികയിൽ വിനീഷ്യസിനും സ്ഥാനമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ സഹതാരമായ ബെൻസിമക്കാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.