ബാലൺഡി’ഓർ ബോണസ്,1ബില്യൺ റിലീസ് ക്ലോസ്,റയലിലെ ഒന്നാമൻ,വിനി കോൺട്രാക്ട് പുതുക്കുന്നു!
ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ബാലൺഡി’ഓർ പുരസ്കാര പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു താരം ഫിനിഷ് ചെയ്തിരുന്നത്.ഈ കഴിഞ്ഞു പോയ സീസണിൽ 20 ഗോളുകളും 20 അസിസ്റ്റുകളും റയലിന് വേണ്ടി പൂർത്തിയാക്കാൻ ഈ ബ്രസീലിയൻ സൂപ്പർ താരത്തിന് സാധിച്ചിരുന്നു. പക്ഷേ താരത്തിന്റെ കോൺട്രാക്ട് അവസാനിക്കാനിരിക്കുകയാണ്.
2024 ലാണ് വിനിയുടെ കരാർ അവസാനിക്കുക. ഈ കരാർ പുതുക്കും എന്നുള്ള കാര്യം നേരത്തെ തന്നെ ഈ ബ്രസീലിയൻ സൂപ്പർ താരം അറിയിച്ചതാണ്.ഇപ്പോഴിതാ ഗോൾ ഡോട്ട് കോം ഒരു റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്. അതായത് ഉടൻ തന്നെ വിനീഷ്യസിന്റെ കോൺട്രാക്ട് ഒഫീഷ്യലായി കൊണ്ട് റയൽ മാഡ്രിഡ് പുതുക്കും.
Vinicius Junior's close to agreeing a huge new contract with Real Madrid 🤯
— GOAL News (@GoalNews) June 26, 2023
5 വർഷത്തേക്ക് കൂടിയായിരിക്കും അദ്ദേഹം കരാർ നീട്ടുക. ഒരു ബില്യൺ റിലീസ് ക്ലോസ് ആയിരിക്കും ഈ കരാറിൽ ഉണ്ടാവുക. അതായത് റയലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തെ സ്വന്തമാക്കുക എന്നുള്ളത് മറ്റുള്ള ക്ലബ്ബുകൾക്ക് ഈ കാലയളവില്ല സാധ്യമായിരിക്കില്ല.അതോടൊപ്പം തന്നെ ബാലൺഡി’ഓർ ബോണസും ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് റയൽ മാഡ്രിഡ് നൽകും.വിനീഷ്യസ് ബാലൺഡി’ഓർ പുരസ്കാരം നേടുകയാണെങ്കിൽ അതുവഴി വലിയ ഒരു തുക തന്നെ ക്ലബ്ബിൽ നിന്നും സ്വന്തമാക്കാൻ വിനിക്ക് സാധിക്കും.
മറ്റൊന്ന് സാലറിയുടെ കാര്യത്തിൽ വിനി ഒന്നാമനാകും എന്നുള്ളതാണ്. കരാർ പുതുക്കുന്നതോടുകൂടി റയൽ മാഡ്രിഡിൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന താരമായി മാറാൻ വിനീഷ്യസിന് സാധിക്കും. പക്ഷേ കിലിയൻ എംബപ്പേ വരുന്നതോടുകൂടി അതിന് മാറ്റമുണ്ടാവാൻ സാധ്യതയുണ്ട്. ഏതായാലും വിനിയുടെ കരാർ പുതുക്കുന്നത് എല്ലാവർക്കും സന്തോഷം നൽകുന്ന ഒരു കാര്യമാണ്.