ബാലൺഡി’ഓർ നഷ്ടമായി,വിനീഷ്യസ് മാറി ചിന്തിക്കാൻ സാധ്യത!
കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനമായിരുന്നു റയൽ മാഡ്രിഡിന് വേണ്ടി ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ പുറത്തെടുത്തിരുന്നത്.ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗയും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം വിനീഷ്യസ് നേടും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രിയാണ് ഈയൊരു പുരസ്കാരം സ്വന്തമാക്കിയത്.
ഇത് വിനീഷ്യസിന് വളരെയധികം നിരാശ നൽകിയ ഒരു കാര്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ ഫുട്ബോൾ മാധ്യമമായ As പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് വിനീഷ്യസിന് ക്ലബ്ബിനകത്ത് മടുത്തു തുടങ്ങി എന്നാണ് റിപ്പോർട്ട്. ഒരു മാറ്റം താരം ആഗ്രഹിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വൃത്തങ്ങൾ മറ്റു ഓപ്ഷനുകൾ പരിഗണിച്ചു തുടങ്ങി എന്നുമാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
ക്ലബ്ബിനകത്ത് നിരവധി സൂപ്പർതാരങ്ങൾ ഉള്ളതുകൊണ്ട് തന്നെ വിനീഷ്യസ് ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്.നിലവിൽ ഇംഗ്ലണ്ടിൽ നിന്നും സൗദി അറേബ്യയിൽ നിന്നും അദ്ദേഹത്തിന് ഓഫറുകൾ ഉണ്ട്. കഴിഞ്ഞ സമ്മറിൽ ഒരു ബില്യൺ യൂറോയുടെ ഓഫർ സമ്മറിൽ നിന്നും ലഭിച്ചിരുന്നു.അത് പൂർണ്ണമായും വിനി നിരസിച്ചിട്ടില്ല.അടുത്ത സമ്മറിൽ അത് പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.അതിപ്പോൾ ശക്തമാവുകയാണ് ചെയ്തിട്ടുള്ളത്.ബാലൺഡി’ഓർ നഷ്ടമായത് വിനി മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.
നിലവിൽ താരത്തിന് 2027 വരെ ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. ഒരു ബില്യൺ യൂറോ ആണ് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ്.അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്വന്തമാക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല. പക്ഷേ ക്ലബ്ബ് വിടാൻ വിനി താല്പര്യം പ്രകടിപ്പിച്ചാൽ റയൽ മാഡ്രിഡ് അതിന് തടസ്സം നിൽക്കാൻ സാധ്യത കുറവാണ്.എംബപ്പേ വന്നതുകൊണ്ട് തന്നെ വിനി ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ നേരത്തെ പ്രചരിച്ചിരുന്നു. ഏതായാലും താരം ഏത് രൂപത്തിലുള്ള ഒരു തീരുമാനമെടുക്കും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.