ബാലൺഡി’ഓർ അർഹിക്കുന്നത് ആര്?വിനി-ബെല്ലിങ്ങ്ഹാം എന്നിവരെ ഒഴിവാക്കി ഹൊസേലു
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം ആര് സ്വന്തമാക്കും എന്നുള്ളത് ആരാധകർ ഉറ്റു നോക്കുന്ന ഒരു കാര്യമാണ്.നിരവധി പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.വിനീഷ്യസ് ജൂനിയർ,ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവർക്കായിരുന്നു ഇതുവരെ ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ ആ കൂട്ടത്തിലേക്ക് ഇപ്പോൾ റോഡ്രി,കാർവഹൽ,ലൗറ്ററോ മാർട്ടിനസ് എന്നിവരൊക്കെ കടന്നു വന്നിട്ടുണ്ട്. ഇത്തവണ ആര് നേടും എന്നുള്ളത് തികച്ചും അപ്രവചനീയമായ ഒരു കാര്യമാണ്.
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി കളിച്ച താരമാണ് ഹൊസെലു.സ്പെയിൻ യൂറോ കപ്പ് നേടിയപ്പോൾ അതിന്റെ ഭാഗമാവാനും ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇത്തവണത്തെ യൂറോ കപ്പ് അർഹിക്കുന്നത് ഡാനി കാർവ്വഹലാണെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.വിനീഷ്യസ്,ബെല്ലിങ്ങ്ഹാം എന്നിവരെയൊക്കെ ഹൊസെലു ഒഴിവാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ എപ്പോഴും പറയുന്ന കാര്യമാണ്,ഡാനി കാർവ്വഹലാണ് ബാലൺഡി’ഓർ ഏറ്റവും കൂടുതൽ അർഹിക്കുന്ന താരം. നേടാൻ സാധ്യമായതെല്ലാം അദ്ദേഹം നേടിയിട്ടുണ്ട്.ഗോളുകൾ നേടിയിട്ടുണ്ട്.പല മത്സരങ്ങളിലും നിർണായകപ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹമാണ് ഏറ്റവും കൂടുതൽ അർഹിക്കുന്നത് ” ഇതാണ് സ്പാനിഷ് താരമായ ഹൊസെലു ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗയും കാർവ്വഹൽ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ സ്പെയിനിനൊപ്പം യൂറോ കപ്പ് കരസ്ഥമാക്കി.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് കാർവ്വഹൽ ഇപ്പോൾ മുൻപന്തിയിലേക്ക് വന്നിട്ടുള്ളത്. എന്നാൽ പ്രതിരോധനിരതാരമായതുകൊണ്ട് തന്നെ അദ്ദേഹത്തിന് പുരസ്കാരം ലഭിക്കാനുള്ള സാധ്യത കുറവാണ്.