ബാലൺഡി’ഓറാണോ ലക്ഷ്യം? നിലപാട് വ്യക്തമാക്കി വിനീഷ്യസ് ജൂനിയർ!
തകർപ്പൻ പ്രകടനമാണ് റയൽ മാഡ്രിഡിന് വേണ്ടി ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ പുറത്തെടുക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമി മത്സരത്തിൽ ബയേണിനെ പരാജയപ്പെടുത്തിയപ്പോൾ തിളങ്ങിയത് വിനീഷ്യസ് ജൂനിയർ തന്നെയായിരുന്നു.ബയേണിനെതിരെയുള്ള രണ്ട് മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് വിനീഷ്യസ് തന്നെയാണ്.ഈ സീസണിൽ 21 ഗോളുകളും 11 അസിസ്റ്റുകളുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.
അതുകൊണ്ടുതന്നെ താരത്തിന് ഇത്തവണ ബാലൺഡി’ഓർ സാധ്യതകൾ വലിയ രൂപത്തിൽ കൽപ്പിക്കപ്പെടുന്നുണ്ട്.ബാലൺഡി’ഓർ പുരസ്കാരമാണോ ഇപ്പോൾ ലക്ഷ്യം വെക്കുന്നത് എന്നത് വിനീഷ്യസിനോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ അതിനേക്കാൾ പ്രാധാന്യം നൽകുന്നത് റയൽ മാഡ്രിഡിനോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിനാണ് എന്നാണ് വിനീഷ്യസ് ജൂനിയർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Vinicius Jr after the Bayern game ended.
— TC (@totalcristiano) May 9, 2024
Look at what it means. He is creating history. This is his moment, this is his story.
pic.twitter.com/ny7IBCKfXq
” എല്ലാവരും ഇപ്പോൾ ബാലൺഡി’ഓറിനെ കുറിച്ച് സംസാരിക്കുന്നുണ്ട്.പക്ഷേ ഞാൻ വളരെ ശാന്തനാണ്.ടീമിനോടൊപ്പം മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.ഈ സീസണിൽ മികച്ച കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്. മാത്രമല്ല ബ്രസീലിനോടൊപ്പം കോപ്പ അമേരിക്കയും എന്നെ കാത്തിരിക്കുന്നുണ്ട്.ഞാൻ എപ്പോഴും ആദ്യം ടീമിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുക. അതിനുശേഷമാണ് എന്റെ താല്പര്യങ്ങളെ ഞാൻ പരിഗണിക്കാറുള്ളത്. ലോകത്തെ ഏറ്റവും മികച്ച ടീം ഞങ്ങൾ തന്നെയാണ് എന്ന് തെളിയിക്കാനുള്ള അവസരമാണ് ഇപ്പോൾ ഉള്ളത്. ഞങ്ങളുടെ ടീമിലെ എല്ലാ താരങ്ങളും സ്റ്റാറുകളാണ്. ലാലിഗ കിരീടം സ്വന്തമാക്കാനും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താനും ഞങ്ങൾ വളരെയധികം ഹാർഡ് വർക്ക് ചെയ്തു.അത് രണ്ടും ഇപ്പോൾ ഫലം കണ്ടിട്ടുണ്ട്.ഇനി ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കേണ്ടതുണ്ട് ” ഇതാണ് വിനീഷ്യസ് പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കിയാൽ വിനീഷ്യസിന് ബാലൺഡി’ഓറിന്റെ കാര്യത്തിൽ വലിയ സാധ്യതകൾ ഉണ്ട്. പക്ഷേ വെല്ലുവിളിയായി കൊണ്ട് സഹതാരം ജൂഡ് ബെല്ലിങ്ങ്ഹാമും അവിടെയുണ്ട്. പിന്നീട് നടക്കുന്ന യൂറോ കപ്പ്,കോപ അമേരിക്ക എന്നിവയ്ക്കും ഇതിൽ വലിയ പങ്ക് വഹിക്കാനുണ്ട്.