ഫൗൾ ചെയ്തത് റാമോസ്, എൽ ക്ലാസ്സിക്കോയിലെ അസിസ്റ്റന്റ് റഫറിയുടെ ശബ്ദസന്ദേശങ്ങൾ പുറത്ത് !

കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിലെ വിവാദങ്ങൾക്ക് ഇപ്പോഴും അന്ത്യമാവുന്നില്ല. റയൽ മാഡ്രിഡിന് അനുവദിച്ച പെനാൽറ്റിയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴും വിവാദങ്ങൾ തുടരുന്നത്. മത്സരം നിയന്ത്രിച്ച റഫറി യുവാൻ മാർട്ടിനെസ് മുനേരക്കെതിരെ അന്വേഷണം വേണമെന്ന് ബാഴ്സ ആവിശ്യപ്പെടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും ആ പെനാൽറ്റി വിധിച്ചത് വാർ ചെക്ക് ചെയ്തു കൊണ്ടായിരുന്നു. ആ സമയത്ത് മുനേരയോട് ലൈൻസ്മാൻ പറഞ്ഞ ശബ്ദസന്ദേശങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ ഡിപോർട്ടസ് കുവാട്രോ. ഇവരെ ഉദ്ധരിച്ചു കൊണ്ട് മാർക്കയും ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇതിൽ ലൈൻസ്മാൻ പറയുന്നത് എന്തെന്ന് വെച്ചാൽ ആദ്യം ജേഴ്സി പിടിച്ചു വലിക്കുന്നത് റാമോസാണ് എന്നും റാമോസാണ് ഫൗൾ ചെയ്തത് എന്നുമായിരുന്നു. അതായത് ലൈൻസ്മാന്റെ ഉപദേശത്തിൽ അത് പെനാൽറ്റിയല്ലെന്ന്

” ആദ്യം റാമോസാണ് ലെങ്ലെറ്റിന്റെ ജേഴ്സി പിടിച്ചത് ” എന്നാണ് ലൈൻസ്മാൻ റഫറിയെ അറിയിച്ചത്. ഇത് റഫറി ചെവികൊണ്ടില്ല എന്നാണ് ഇവരുടെ വാദം. ഇതു കൂടാതെ മറ്റൊരു സ്പാനിഷ് മാധ്യമമായ Cadena Ser -ഉം ഒരു ശബ്ദസന്ദേശം പുറത്തു വിട്ടിട്ടുണ്ട്. ഇതിൽ അസിസ്റ്റന്റ് റഫറി മുനേരയോട് പറയുന്നത് “അത് റാമോസിന്റെ ഫൗൾ ആണ് ” എന്നാണ്. ഇതും റഫറി ചെവികൊണ്ടില്ല എന്നാണ് ഈ മാധ്യമങ്ങളുടെ വാദം. ഏതായാലും ബാഴ്സലോണ വീഡിയോ ഓപ്പറേറ്റിംഗ് റൂമിലെ ശബ്ദസന്ദേശങ്ങൾ ലഭിക്കാൻ വേണ്ടി ലാലിഗയോട് ആവിശ്യപ്പെടും. റഫറിയും ലൈൻസ്മാനും തമ്മിലുള്ള സംഭാഷണമാണ് എഫ്സി ബാഴ്സലോണക്ക് ആവിശ്യം.

Leave a Reply

Your email address will not be published. Required fields are marked *