ഫ്രീകിക്ക് ഗോളുകൾ, ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് മെസ്സി !
ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ ഗ്രനാഡയെ തോൽപ്പിച്ചത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്ന. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മെസ്സി ഇരട്ടഗോളുകൾ നേടുന്നത്. കഴിഞ്ഞ അത്‌ലെറ്റിക്ക് ക്ലബ്ബിനെതിരെയുള്ള മത്സരത്തിലും മെസ്സി ഇരട്ടഗോളുകൾ നേടിയിരുന്നു. ഇതിൽ മെസ്സി തന്റെ രണ്ടാമത്തെ ഗോൾ നേടിയത് ഒരു ഫ്രീകിക്കിലൂടെയായിരുന്നു. ബോക്സിന് വെളിയിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് വാളിന് താഴ്ഭാഗത്തിലൂടെ അടിച്ചു കൊണ്ട് മെസ്സി ഗോളാക്കി മാറ്റുകയായിരുന്നു.ഏറെ കാലത്തിന് ശേഷമാണ് മെസ്സി ഫ്രീകിക്കിലൂടെ ഗോൾ നേടുന്നത്. ഏതായാലും ഈ ഗോളിലൂടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നിരിക്കുകയാണ് മെസ്സി. ക്ലബ് കരിയറിൽ ക്രിസ്റ്റ്യാനോയേക്കാൾ കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.
48 – Lionel Messi 🇦🇷 has scored 48 direct free-kick goals for @FCBarcelona in all competitions (37 in @LaLiga), one more than Cristiano Ronaldo 🇵🇹 in his profesional club career (47, 32 in league). Stars. pic.twitter.com/sKujVwD6p6
— OptaJose (@OptaJose) January 9, 2021
ആകെ 48 ഫ്രീകിക് ഗോളുകളാണ് മെസ്സി ക്ലബ് കരിയറിൽ നേടിയിട്ടുള്ളത്. ഇതെല്ലാം ബാഴ്സക്ക് വേണ്ടിയാണ്. ഇതിൽ 37 എണ്ണവും ലാലിഗയിലാണ് മെസ്സി നേടിയത്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ 47 ഗോളുകളാണ് ക്ലബ് കരിയറിൽ നേടിയിട്ടുള്ളത്. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നീ ക്ലബുകൾക്ക് വേണ്ടിയാണിത്. ഈ 47 ഗോളുകളിൽ 32 എണ്ണവും ലീഗുകളിലാണ്. അതേസമയം തുടർച്ചയായ 15-ആം ലാലിഗ സീസണിലാണ് മെസ്സി ഗോളടിയിൽ രണ്ടക്ക സംഖ്യ പൂർത്തിയാക്കുന്നത്. 2007 മുതൽ 2021 വരെയുള്ള ലാലിഗയിൽ എല്ലാം മെസ്സി പത്തിന് മുകളിൽ ഗോളുകൾ നേടിയിട്ടുണ്ട്.
Lionel Messi has now scored more free kicks for Barcelona (48) than Cristiano Ronaldo has in his club career (47) 💥 pic.twitter.com/vQseYu7gIg
— ESPN FC (@ESPNFC) January 9, 2021