ഫോർമേഷനിൽ മാറ്റം വരുത്താൻ ആഞ്ചലോട്ടി, മൂന്നിലൊരാൾക്ക് സ്ഥാനം നഷ്ടമാകും!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് കിലിയൻ എംബപ്പേയെ റയൽ മാഡ്രിഡ് കൊണ്ടുവന്നത്.നിലവിൽ ക്ലബ്ബിന് വേണ്ടി ഏഴ് മത്സരങ്ങൾ കളിച്ച താരം 5 ഗോളുകൾ നേടിയിട്ടുണ്ട്.പക്ഷേ റയൽ മാഡ്രിഡിന് അവരുടെ യഥാർത്ഥ മികവിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ്. നിരവധി സൂപ്പർതാരങ്ങൾ ഉണ്ടെങ്കിലും അവരിൽ നിന്നുള്ള ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിക്കാൻ ഇതുവരെ പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് കഴിഞ്ഞിട്ടില്ല.

4-3-3 എന്ന ഫോർമേഷനാണ് കാർലോ ആഞ്ചലോട്ടി ഉപയോഗപ്പെടുത്തുന്നത്. മുന്നേറ്റ നിരയിൽ വലത് വിങ്ങിൽ റോഡ്രിഗോയും ഇടത് വിങ്ങിൽ വിനിയുമാണ്. സെന്റർ സ്ട്രൈക്കർ പൊസിഷനിലാണ് കിലിയൻ എംബപ്പേയുള്ളത്. മധ്യനിരയിൽ വാൽവെർദേ,ബെല്ലിങ്ങ്ഹാം,ചുവാമെനി എന്നിവരാണ് ഉള്ളത്.പക്ഷേ പ്രതീക്ഷിച്ച രൂപത്തിൽ ഈ ഫോർമേഷൻ ക്ലിക്ക് ആകുന്നില്ല. അതുകൊണ്ടുതന്നെ പരിശീലകനായ കാർലോ ആഞ്ചലോട്ടി ഒരു നിർണായക മാറ്റം വരുത്താൻ പോകുന്നു എന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതായത് കമവിങ്ക പരിക്കിൽ നിന്നും മുക്തനായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഫോർമേഷൻ 4-4-2 ലേക്ക് മാറ്റാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. മുന്നേറ്റ നിരയിൽ നിന്നും ഒരാളെ ഒഴിവാക്കി മധ്യനിരയിലേക്ക് ഒരാളെ കൊണ്ടുവരാനാണ് ആഞ്ചലോട്ടിയുടെ പദ്ധതി. മധ്യനിരയിൽ നേരത്തെ പറഞ്ഞ മൂന്ന് പേർക്കൊപ്പം കമവിങ്ക കൂടി ഉണ്ടാകും. മുന്നേറ്റ നിരയിൽ ഒരാൾക്ക് സ്ഥാനം നഷ്ടമാകും എന്ന് പറയുമ്പോൾ ആ താരം മിക്കവാറും റോഡ്രിഗോ ആവാനാണ് സാധ്യത.എംബപ്പേയും വിനിയുമായിരിക്കും സ്ട്രൈക്കർ പൊസിഷനുകളിൽ ഉണ്ടാവുക.

ഈ ഫോർമേഷനിലേക്ക് മാറിയാൽ കൂടുതൽ മികച്ച രൂപത്തിൽ കളിക്കാം എന്നാണ് പരിശീലകൻ വിശ്വസിക്കുന്നത്. പക്ഷേ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഈ പരിശീലകൻ നൽകിയിട്ടില്ല.ഈ സീസണിൽ ഒരുപാട് മത്സരങ്ങൾ റയൽ മാഡ്രിഡിന് കളിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ റൊട്ടേഷൻ പരമാവധി ഉപയോഗപ്പെടുത്താനും ഈ പരിശീലകൻ തീരുമാനിച്ചിട്ടുണ്ട്.ആർദ ഗുലർ,ബ്രാഹിം ഡയസ്,എൻഡ്രിക്ക് എന്നിവർക്കൊക്കെ പ്രാധാന്യം കുറഞ്ഞ മത്സരങ്ങളിൽ ആയിരിക്കും സ്ഥാനം ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *