ഫൈവ് സ്റ്റാർ പ്ലയെർ അവാർഡ് വിനീഷ്യസിന്,അടുത്ത സീസൺ ഇതിനേക്കാൾ ഉഷാറാക്കണമെന്ന് താരം!
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് റയൽ മാഡ്രിഡിന് വേണ്ടി ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ പുറത്തെടുത്തിരുന്നത്. ലാലിഗയിൽ മാത്രമായി 10 ഗോളുകളും 9 അസിസ്റ്റുകളും വിനീഷ്യസ് നേടിയിട്ടുണ്ട്. ഈ സീസണിൽ 23 ഗോളുകളും 21 അസിസ്റ്റുകളുമാണ് വിനീഷ്യസിന്റെ സമ്പാദ്യം.
ഇതിന്റെ ഫലമായിക്കൊണ്ട് ഫൈവ് സ്റ്റാർ പ്ലെയർ അവാർഡ് ഇപ്പോൾ വിനീഷ്യസിന് ലഭിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്കാരമാണ് ഈ അവാർഡ്. ആരാധകർ വോട്ടെടുപ്പിലൂടെയാണ് ഇത്തവണ വിനീഷ്യസിനെ തിരഞ്ഞെടുത്തിട്ടുള്ളത്.റയൽ മാഡ്രിഡ് ആരാധകർക്ക് വിനീഷ്യസ് നന്ദി പറഞ്ഞിട്ടുണ്ട്. മാത്രമല്ല അടുത്ത സീസൺ ഇതിനേക്കാൾ മികച്ചതാവും എന്നുള്ള ഒരു പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.വിനീഷ്യസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Vinicius Jr: “I thank our fans for all the support. I want to keep going, so that next season will be even better. I want to win more titles.” pic.twitter.com/Vh9so3Ca4H
— Madrid Xtra (@MadridXtra) June 1, 2023
“ഈ സീസണിൽ ഉടനീളം ഞങ്ങളെ പിന്തുണച്ച ആരാധകരോട് ഞാൻ നന്ദി പറയുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാം അവരാണ്.ഇതേ രൂപത്തിൽ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അടുത്ത സീസൺ ഇതിനേക്കാൾ കൂടുതൽ മികച്ചതാവും എന്നും കൂടുതൽ കിരീടങ്ങൾ നേടാൻ സാധിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.ആരാധകരോട് ഒരിക്കൽ കൂടി നന്ദി പറയുന്നു. അടുത്ത സീസൺ നമുക്ക് കൂടുതൽ മികച്ചതാക്കണം ” ഇതാണ് വിനീഷ്യസ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ പലപ്പോഴും ലാലിഗയിൽ വെച്ച് വംശീയമായ അധിക്ഷേപങ്ങൾക്ക് വിനീഷ്യസ് ഇരയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ലാലിഗ വിട്ട് പോകും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം ഇപ്പോൾ അവസാനിച്ചിട്ടുണ്ട്. അടുത്ത സീസണിൽ വിനീഷ്യസ് റയൽ മാഡ്രിഡിനൊപ്പം തന്നെ ഉണ്ടായേക്കും.