ഫേവറേറ്റുകളെന്ന സമ്മർദ്ദമില്ല : യൂറോപ്പ ലീഗിനെ കുറിച്ച് പെഡ്രി പറയുന്നു!
ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവാനായിരുന്നു സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണയുടെ വിധി.ഇനി ഈ സീസണിൽ യൂറോപ്പ ലീഗിലാണ് ബാഴ്സ കളിക്കുക.യൂറോപ്പ ലീഗിന്റെ നോക്കോട്ട് റൗണ്ടിൽ കരുത്തരായ നാപോളിയാണ് ബാഴ്സയുടെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 11:15-ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈ മത്സരം നടക്കുക.
നിലവിൽ യൂറോപ്പ ലീഗിലെ ഫേവറേറ്റുകളിൽ ഒന്നാണ് ബാഴ്സ.എന്നാൽ അതിന്റെ സമ്മർദ്ദങ്ങളൊന്നും താരങ്ങൾക്കില്ല എന്നുള്ള കാര്യം ബാഴ്സയുടെ യുവ സൂപ്പർതാരമായ പെഡ്രി വ്യക്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലായാലും യൂറോപ്പ ലീഗിലായാലും ബാഴ്സ എപ്പോഴും ഫേവറേറ്റുകൾ ആണെന്നും താരം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പെഡ്രി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 17, 2022
” ഫേവറേറ്റുകളെന്ന ഭാരം ഞങ്ങളുടെ മേൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങൾ ചാമ്പ്യൻസ് ലീഗിൽ കളിക്കുകയാണെങ്കിലും ഞങ്ങൾ ഫേവറേറ്റുകൾ തന്നെയാണ്.പ്രതീക്ഷകളുടെ ഭാരം ചാമ്പ്യൻസ് ലീഗിലായാലും യൂറോപ്പ ലീഗിലായാലും ഒന്ന് തന്നെയാണ്. എന്തെന്നാൽ ബാഴ്സ വിജയിക്കാൻ വേണ്ടിയുള്ളതാണ് ” പെഡ്രി പറഞ്ഞു.
ഇതിന് മുമ്പ് ബാഴ്സയും നാപോളിയും ഏറ്റുമുട്ടിയ സമയത്ത് ബാഴ്സക്കായിരുന്നു വിജയം.എന്നാൽ കഴിഞ്ഞ ലീഗ് മത്സരത്തിൽ ബാഴ്സ സമനില വഴങ്ങിയിരുന്നു.