ഫുട്ബോളിൽ താൻ ബഹുമാനിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ, മെസ്സി മനസ്സ് തുറക്കുന്നു !
സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ദിവസം ലാ സെക്സ്റ്റക്ക് ഒരു അഭിമുഖം നൽകിയിരുന്നു.സ്പാനിഷ് ജേണലിസ്റ്റ് ആയ ജോർദി ഇവോളയായിരുന്നു മെസ്സിയെ അഭിമുഖം ചെയ്തിരുന്നത്. ഒട്ടേറെ കാര്യങ്ങളെ കുറിച്ച് മെസ്സി ഈ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. അതിലൊന്നായിരുന്നു മെസ്സി ബഹുമാനത്തോടെ നോക്കികാണുന്ന സ്പോർട്സ് താരങ്ങളെ കുറിച്ച് സംസാരിച്ചത്. മെസ്സി ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സ്പോർട്സ് താരങ്ങൾ ആരൊക്കെയാണ് എന്നാണ് ജോർദി ഇവോള താരത്തോട് ചോദിച്ചത്. ടെന്നീസ് താരങ്ങളായ റാഫേൽ നദാൽ, റോജർ ഫെഡറർ എന്നിവരോടൊപ്പം ഫുട്‍ബോളിൽ മികവ് തെളിയിക്കുകയും ഞാൻ ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് മെസ്സി.
🗣 Lionel Messi en interview pour La Sexta :
— RMC Sport (@RMCsport) December 27, 2020
"J'ai toujours dit que je voudrais profiter de l'expérience de vie aux États-Unis, jouer en MLS. Mais je ne sais pas si ça arrivera, maintenant ou plus tard".
” സ്പോർട്സിൽ ഞാൻ ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന ഒരുപാട് താരങ്ങളുണ്ട്. റാഫേൽ നദാൽ, റോജർ ഫെഡറർ, ലെബ്രോൺ ജെയിംസ് എന്നിവരൊക്കെ അതിൽ ഉൾപ്പെട്ടവരാണ്. എല്ലാ സ്പോർട്സിലും മികച്ച കളിക്കാരുണ്ട്. സാധാരണരീതിയിൽ നിന്നും മുന്നിട്ട് നിൽക്കുന്ന കുറച്ചു താരങ്ങൾ. അവർ അവരുടെ കായികഇനത്തിൽ നന്നായി പ്രവർത്തിക്കുകയും മികവ് തെളിയിക്കുകയും ചെയ്യുന്നു. ഫുട്ബോളിൽ അങ്ങനെയുള്ള ഒരു താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ” മെസ്സി പറഞ്ഞു.
Messi: "There are a lot of athletes that I admire: LeBron, Nadal, Federer. There's Cristiano in football". pic.twitter.com/4PwTdHh8uB
— TeamCRonaldo (@TeamCRonaldo) December 27, 2020