പ്രായത്തെ നോക്കുകുത്തിയാക്കി മോഡ്രിച്ചിന്റെ പ്രകടനം,ഇന്നലത്തെ പ്ലയെർ റേറ്റിംഗ് അറിയാം
ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിയ്യാറയലിനെ തകർത്തെറിഞ്ഞു കൊണ്ടാണ് റയൽ മാഡ്രിഡ് തങ്ങളുടെ മുപ്പത്തിനാലാം ലാലിഗ കിരീടം പോക്കറ്റിലെത്തിച്ചത്. മത്സരത്തിലുടനീളം മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച റയൽ മാഡ്രിഡ് അർഹിച്ച വിജയം തന്നെയാണ് കൈവരിച്ചത്. ഇരട്ടഗോളുകൾ നേടിയ ബെൻസിമയാണ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചതെങ്കിലും വിസ്‌മരിക്കാൻ കഴിയാത്ത ഒരു നാമമുണ്ടവിടെ. ലൂക്ക മോഡ്രിച്ച് കളിയുടെ തുടക്കം മുതൽ തന്നെ പിൻവലിക്കും വരെ മൈതാനത്തിലുടനീളം ഒഴുകി നടക്കുകയായിരുന്നു മോഡ്രിച്ച്. മുന്നേറ്റനിരയിലും മധ്യനിരയിലും പ്രതിരോധനിരയിലും ഒരുപോലെ സഹകരമായ താരം തന്നെയാണ് ഇന്നലെ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത്. 8.1 ആണ് ഹൂ സ്‌കോർഡ് ഡോട്ട് കോം മോഡ്രിച്ചിന് നൽകിയ റേറ്റിംഗ്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ലോംഗ് റേഞ്ചിലൂടെ ഗോൾ കീപ്പറെ പരീക്ഷിച്ച മോഡ്രിച് ആദ്യഗോളിന് മനോഹരമായി വഴിയൊരുക്കുകയും ചെയ്തു. ഇതിനാൽ തന്നെ ഇന്നലത്തെ വിജയത്തിന്റെ നല്ലൊരു പങ്കും മോഡ്രിച്ചിന് അവകാശപ്പെട്ടതാണ്. റയൽ മാഡ്രിഡ് ടീമിന് 6.70 റേറ്റിംഗ് ലഭിച്ചപ്പോൾ 6.16 ആണ് വിയ്യാറയലിന് ലഭിച്ച റേറ്റിംഗ്. ഇന്നലത്തെ മത്സരത്തിലെ റയൽ മാഡ്രിഡ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
FT: Rea Madrid 2-1 Villarreal
— Real Madrid Info ³⁴ (@RMadridInfo) July 17, 2020
Goals: Benzema x2
Assists: Modric, Ramos
REAL MADRID CHAMPIONS OF LA LIGA 👋🏆3️⃣4️⃣ pic.twitter.com/QhpaWGCks5
റയൽ മാഡ്രിഡ് : 6.70
ബെൻസിമ : 8.0
റോഡ്രിഗോ : 6.7
ഹസാർഡ് : 6.7
മോഡ്രിച് : 8.1
കാസീമിറോ : 6.6
ക്രൂസ് : 7.3
കാർവഹൽ : 7.0
വരാനെ : 6.6
റാമോസ് : 6.9
മെന്റി : 6.6
കോർട്ടുവ : 6.6
വാൽവെർദേ : 6.2 -സബ്
വാസ്‌ക്കസ് : 6.0 -സബ്
അസെൻസിയോ : 6.2 -സബ്
ഇസ്കോ : 5.9 -സബ്
വിനീഷ്യസ് : 5.9 -സബ്
The best pics of today❤ pic.twitter.com/HTDYNyzXcP
— 𝐸𝓁𝑒✵ (@ModricEle) July 16, 2020