പ്രമുഖ താരങ്ങളില്ല, സെവിയ്യയെ നേരിടാനുള്ള റയൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു!

ലാലിഗയിലെ നിർണായകമായ മത്സരത്തിനുള്ള റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് ഇന്നലെ പരിശീലകൻ സിദാൻ പുറത്ത് വിട്ടു.ഇരുപത് അംഗ സ്‌ക്വാഡ് ആണ് സിദാൻ പുറത്ത് വിട്ടിട്ടുള്ളത്. പ്രധാനപ്പെട്ട രണ്ട് താരങ്ങളെ കൂടി നഷ്ടപ്പെട്ടു എന്നുള്ളത് റയലിന് തിരിച്ചടിയാണ്. നായകൻ സെർജിയോ റാമോസ്, ഫെർലാന്റ് മെന്റി എന്നിവർക്കാണ് സ്‌ക്വാഡിൽ ഇടം നേടാനാവാതെ പോയത്.പരിക്ക് മൂലമാണ് ഇരുവർക്കും ഈ മത്സരം നഷ്ടമാവുക. ഇതോടെ പരിക്കിന്റെ പിടിയിലുള്ള പ്രമുഖ താരങ്ങളുടെ എണ്ണം അഞ്ചായി. റാഫേൽ വരാനെ, ഡാനി കാർവഹൽ,ലുകാസ് വാസ്ക്കസ് എന്നിവരും പരിക്കിന്റെ പിടിയിലാണ്. അതേസമയം രണ്ട് കസിയ്യ താരങ്ങളെ സിദാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മിഗേൽ ഗുട്ടിറസ്, അന്റോണിയോ ബ്ലാങ്കോ എന്നിവരാണ് ഇടം നേടിയിട്ടുള്ളത്.

ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-നാണ് റയലും സെവിയ്യയും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോക്കൊപ്പമെത്താൻ റയലിന് സാധിക്കും. അതിനാൽ തന്നെ ജയം മാത്രമായിരിക്കും ഇന്ന് റയലിന്റെ ലക്ഷ്യം. റയൽ സ്‌ക്വാഡ് താഴെ നൽകുന്നു.

Thibaut Courtois, Andriy Lunin, Diego Altube, Eder Militao, Nacho, Marcelo, Alvaro Odriozola, Miguel Gutierrez, Toni Kroos, Luka Modric, Casemiro, Fede Valverde, Isco, Antonio Blanco, Eden Hazard, Karim Benzema, Marco Asnesio, Vinicius, Mariano and Rodrygo.

Leave a Reply

Your email address will not be published. Required fields are marked *