പ്രതീക്ഷിച്ചതിലും ഗുരുതരം,വിനീഷ്യസിന് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും!

കഴിഞ്ഞ ലാലിഗ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റയൽ മാഡ്രിഡ് സെൽറ്റ വിഗോയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമാണ് മത്സരത്തിൽ റയൽ മാഡ്രിഡിന്റെ വിജയഗോൾ നേടിയത്. എന്നാൽ മറ്റൊരു സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്ക് ഈ മത്സരത്തിനിടെ പരിക്കേറ്റിരുന്നു.മത്സരത്തിന്റെ പതിനെട്ടാം മിനിറ്റിൽ അദ്ദേഹം കളിക്കളം വിടുകയും ചെയ്തിരുന്നു.

പരിക്ക് ഗുരുതരമല്ല എന്നായിരുന്നു മത്സരശേഷം റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി പറഞ്ഞിരുന്നത്. പക്ഷേ അദ്ദേഹത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയപ്പോൾ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരമാണ് എന്ന് വ്യക്തമായിട്ടുണ്ട്.റയൽ മാഡ്രിഡ് തങ്ങളുടെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്.

“വിനീഷ്യസ് ജൂനിയറെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു.right biceps femoris muscle നാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. അദ്ദേഹത്തിന്റെ പുരോഗതി ഞങ്ങൾ നിരീക്ഷിക്കും ” ഇതാണ് റയൽ മാഡ്രിഡ് അറിയിച്ചിട്ടുള്ളത്.

എന്നാൽ പ്രമുഖ മാധ്യമമായ ദി അത്ലറ്റിക്ക് കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. അതായത് ആറാഴ്ചയോളം അഥവാ ഒന്നരമാസത്തോളം ഈ ബ്രസീലിയൻ സൂപ്പർ താരം പുറത്തിരിക്കേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ.നിരവധി മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായേക്കും.

ലാലിഗയിൽ നടക്കുന്ന ഗെറ്റാഫെ,റയൽ സോസിഡാഡ്,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ വിനീഷ്യസ് ജൂനിയർക്ക് നഷ്ടമായേക്കും. മാത്രമല്ല ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരവും താരത്തിന് നഷ്ടമാകും.സെപ്റ്റംബറിൽ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ബ്രസീൽ കളിക്കുന്നുണ്ട്. ആ രണ്ടു മത്സരങ്ങളിലും വിനീഷ്യസ് ജൂനിയർ ഉണ്ടാവില്ല.താരത്തിന്റെ അഭാവം റയലിനും ബ്രസീലിനും തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *