പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ കാര്യത്തിലെ അവസരം മുതലെടുക്കാൻ ബാഴ്സ!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അപ്രതീക്ഷിതമായ ഒരു നീക്കമായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ കാൻസെലോയുടെ കാര്യത്തിൽ സംഭവിച്ചത്.അദ്ദേഹം ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് വിടുകയായിരുന്നു. ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളയുമായുള്ള പ്രശ്നത്തെ തുടർന്നാണ് അദ്ദേഹം ക്ലബ്ബ് വിട്ടത്.

6 മാസത്തെ ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം ബയേണിൽ എത്തിയത്. ഈ താരത്തെ 70 മില്യൺ യൂറോ നൽകിയാൽ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷൻ ക്ലബ്ബിനു മുന്നിലുണ്ട്.പക്ഷേ ഈ ജർമൻ ക്ലബ്ബ് അത് ഉപയോഗപ്പെടുത്തില്ല എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.അതിനർത്ഥം ഈ സീസൺ അവസാനിച്ചാൽ 28 കാരനായ ഈ താരത്തിന് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ മടങ്ങേണ്ടി വന്നേക്കും.

എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.ഈയൊരു അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ എഫ്സി ബാഴ്സലോണയുള്ളത്. ഈ പോർച്ചുഗീസ് സൂപ്പർ താരത്തെ ടീമിലേക്ക് എത്തിക്കാൻ ബാഴ്സയുടെ പരിശീലകനായ സാവിക്ക് താല്പര്യമുണ്ട്. ഒരു മികച്ച ഫുൾ ബാക്കിനെ വേണം എന്നുള്ള കാര്യം സാവി ബാഴ്സ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാഴ്സയിലേക്ക് വരാൻ വേണ്ടി സാലറി കുറക്കാനും ഈ താരം തയ്യാറാണ് എന്നുള്ള കാര്യം സ്പോർട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2027 വരെയാണ് മാഞ്ചസ്റ്റർ സിറ്റിയുമായി താരത്തിന് കോൺട്രാക്ട് അവശേഷിക്കുന്നത്.ബയേണി ന് വേണ്ടി ആകെ 11 മത്സരങ്ങൾ കളിച്ച ഈ താരം ഒരു ഗോളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *