പെർഫെക്ട് ഫുട്ബോളർ ആ താരമാണ്, ഫാബ്രിഗസ് പറയുന്നു!
ഫുട്ബോൾ ലോകത്തെ പെർഫെക്ട് ഫുട്ബോളർ ലയണൽ മെസ്സിയാണെന്നഭിപ്രായപ്പെട്ട് മുൻ സ്പാനിഷ് സൂപ്പർ താരം സെസ്ക് ഫാബ്രിഗസ്. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലാണ് ഫാബ്രിഗസ് തന്റെ മുൻ സഹതാരത്തെ കുറിച്ച് വാചാലനായത്. മെസ്സിയോടൊപ്പം കളിക്കാൻ സാധിച്ചതിൽ താൻ ദൈവത്തോട് നന്ദിയുള്ളവനാണെന്നും ഫാബ്രിഗസ് കൂട്ടിച്ചേർത്തു.
2011 മുതൽ 2014 വരെയാണ് മെസ്സിയും ഫാബ്രിഗസും ഒരുമിച്ച് കളിച്ചിട്ടുള്ളത്.ഈ കാലയളവിൽ ആറ് കിരീടങ്ങൾ ബാഴ്സ നേടിയിട്ടുണ്ട്. മൂന്ന് വർഷക്കാലം ബാഴ്സയിൽ കളിച്ച ഫാബ്രിഗസ് 151 മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ 50 അസിസ്റ്റുകളും താരം സ്വന്തം പേരിലാക്കിയിട്ടുണ്ട്. കളിക്കളത്തിൽ മെസ്സിയും ഫാബ്രിഗസും നല്ല ഒത്തിണക്കത്തോടെ കളിച്ചിരുന്നവരായിരുന്നു.പിന്നീട് 2014-ൽ താരം ചെൽസിയിലേക്ക് ചേക്കേറുകയായിരുന്നു.
Of course it's him 😉
— Goal News (@GoalNews) February 11, 2021
“ഞാൻ കൂടെ കളിച്ച താരങ്ങളിൽ ഏറ്റവും മികച്ചത് ആരെന്ന് ചോദിച്ചാൽ എനിക്കധികം പേരുകളൊന്നും തിരഞ്ഞെടുക്കാനില്ല.അത് മെസ്സി തന്നെയാണ്. ഒരു പെർഫെക്ട് ഫുട്ബോളറാണ് അദ്ദേഹം.തിയറി ഹെൻറിയുടെ സ്പീഡും, മെസ്സിയുടെ ക്വാളിറ്റിയും ബുദ്ധിവൈഭവവും,ജോൺ ടെറിയുടെയോ പുയോളിന്റെയോ ഹൃദയവുമൊക്കെ ഉണ്ടായിരുന്നുവെങ്കിലെന്ന് ഞാൻ ആശിച്ചു പോവുകയാണ്.മെസ്സിയെ പോലെയൊരു താരത്തിനൊപ്പം കളിക്കാൻ അവസരം നൽകിയതിൽ താൻ ദൈവത്തിനോട് എന്നും നന്ദിയുള്ളവനായിരിക്കും ” ഫാബ്രിഗസ് പറഞ്ഞു.