പെലെയുടെ റെക്കോർഡിനൊപ്പമെത്തി മെസ്സി, വിജയിക്കാനാവാതെ ബാഴ്സ
ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരമെന്ന പെലെയുടെ റെക്കോർഡിനൊപ്പം ലയണൽ മെസ്സിയുമെത്തി. 643 ഗോളുകളാണ് പെലെ ബ്രസീലിയൻ ക്ലബ്ബ് സാൻ്റോസിനായി നേടിയിട്ടുള്ളത്. ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ വലൻസിയക്കെതിരെ Fc ബാഴ്സലോണക്കായി ഗോൾ നേടിയതോടെ മെസ്സി ഈ റെക്കോർഡിനൊപ്പമെത്തി. മെസ്സി ചരിത്രത്തിൽ ഇടം പിടിച്ച മത്സരത്തിൽ പക്ഷേ ബാഴ്സക്ക് വിജയിക്കാനായില്ല. 2 – 2 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ മെസ്സിയെ കൂടാതെ റൊണാൾഡ് അറൗഹോയാണ് ബാഴ്സലോണയുടെ ഗോൾ നേടിയത്. വലൻസിയക്ക് വേണ്ടി മൊക്താർ ഡിയാക്കബി, മാക്സി ഗോമസ് എന്നിവർ ഗോൾ കണ്ടെത്തി.
𝐓𝐡𝐞 𝐊𝐢𝐧𝐠
— FC Barcelona (@FCBarcelona) December 19, 2020
& 𝐎 𝐑𝐞𝐢 pic.twitter.com/WHtkilAkTn
ചരിത്രം പിറന്നത് ഇങ്ങനെ
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് പെലെയുടെ റെക്കോർഡിനൊപ്പമെത്തിയ മെസ്സിയുടെ ഗോൾ പിറന്നത്. അൻ്റോയ്ൻ ഗ്രീസ്മാനെ പെനാൽറ്റി ബോക്സിൽ വീഴ്‌ത്തിയതിന് റഫറി വലൻസിയക്കെതിരെ പെനാൽറ്റി വിധിച്ചു. മെസ്സിയെടുത്ത കിക്ക് വലൻസിയയുടെ ഗോളി തടഞ്ഞിട്ടെങ്കിലും പന്ത് പിടിച്ചെടുത്ത ജോർഡി ആൽബ ഗോൾ മുഖത്തേക്ക് ക്രോസ് നൽകി. ആ ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് മെസ്സി ചരിത്രം കുറിച്ചത്.
#Messi=History pic.twitter.com/P7zpvJfqaE
— FC Barcelona (@FCBarcelona) December 19, 2020
ബാഴ്സ താരങ്ങളുടെ പ്ലേയർ റേറ്റിംഗ്
ബാഴ്സ : 6.96
മെസ്സി : 8.0
ബ്രൈത്വെയിറ്റ് : 6.3
പെഡ്രി : 7.3
ഗ്രീസ്‌മാൻ : 6.7
കുട്ടീഞ്ഞോ : 6.8
ബുസ്ക്കെറ്റ്സ് : 7.1
ആൽബ: 7.2
മിങ്കേസ : 7.0
അരൗഹോ : 7.9
ഡെസ്റ്റ് : 6.3
സ്റ്റീഗൻ : 6.4
ഡി യോംഗ് : 7.4-സബ്
ട്രിൻക്കാവോ : 6.6-സബ്
ലെങ്ലെറ്റ് : 6.7-സബ്
പ്യാനിക്ക് : 6.7-സബ്