പെപ്,ക്ലോപ്,ആർടെറ്റ.. ബാഴ്സലോണയുടെ പരിശീലകനാവുന്നത് ആര്? ഡെക്കോ പറയുന്നു

എഫ്സി ബാഴ്സലോണയുടെ പരിശീലകനായ ചാവി ഈ സീസണിന് ശേഷം ക്ലബ്ബ് വിടുകയാണ്.പരിശീലക സ്ഥാനത്ത് പിന്നീട് താൻ ഉണ്ടാവില്ല എന്നുള്ള കാര്യം ചാവി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.ഈ പ്രഖ്യാപനത്തിനുശേഷം മികച്ച പ്രകടനമാണ് ഇപ്പോൾ ബാഴ്സലോണ നടത്തുന്നത്.ഒരു മത്സരത്തിൽ പോലും പിന്നീട് അവർ തോൽവി അറിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാനും ഇപ്പോൾ ബാഴ്സലോണക്ക് കഴിഞ്ഞിട്ടുണ്ട്.

ബാഴ്സക്ക് അടുത്ത സീസണിലേക്ക് ഒരു പുതിയ പരിശീലകനെ ആവശ്യമുണ്ട്.ഒരുപാട് റൂമറുകൾ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഉയർന്നു കേട്ടിരുന്നു.പെപ് ഗാർഡിയോള,ക്ലോപ്,ആർടെറ്റ എന്നിവരുമായുള്ള റൂമറുകൾ ഒക്കെ പ്രചരിച്ചിരുന്നു. എന്നാൽ ഈ മൂന്ന് പേരുടെയും കാര്യത്തിലെ വാർത്തകളിൽ അടിസ്ഥാനമില്ല എന്നത് ബാഴ്സയുടെ ഡയറക്ടറായ ഡെക്കോ സ്ഥിരീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും പെപ് ഗാർഡിയോള,ക്ലോപ്,ആർടെറ്റ തുടങ്ങിയ ടോപ്പ് പരിശീലകർ നമുക്ക് താല്പര്യമുള്ളതാണ്.എന്നാൽ ഇവർ ആരും തന്നെ ലഭ്യമല്ല. അവരുമായി ബന്ധപ്പെട്ട സംസാരങ്ങൾ ഒന്നും തന്നെ ഇവിടെയില്ല, അവരെ പരാമർശിക്കുന്നത് തന്നെ അടിസ്ഥാനമില്ലാത്ത കാര്യമാണ്. ഞങ്ങൾ മറ്റേത് പരിശീലകനുമായും ഇപ്പോൾ സംസാരിക്കുന്നില്ല “ഇതാണ് ബാഴ്സ ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

അതായത് ചാവിയുടെ പകരം ആര് വരും എന്ന കാര്യത്തിൽ ഇദ്ദേഹം ഒരു സൂചനയും നൽകിയിട്ടില്ല. നിരവധി റൂമറുകൾ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് പ്രചരിക്കുന്നുണ്ട്.ഹൻസി ഫ്ലിക്ക് ബാഴ്സയുടെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്നാണ് പുതിയ റൂമർ.ബയേണിന് സുപ്രധാന കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് ഫ്ലിക്ക്. എന്നാൽ ജർമ്മനിയുടെ ദേശീയ ടീമിൽ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *