പെപും സാവിയും ഒരു പോലെയാണോ? ഡാനി ആൽവെസ് പറയുന്നു!
ഈ സീസണിന്റെ തുടക്കത്തിൽ മോശം പ്രകടനമായിരുന്നു എഫ്സി ബാഴ്സലോണ കാഴ്ച്ചവെച്ചിരുന്നത്. നിരവധി തോൽവികൾ ബാഴ്സക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എന്നാൽ സാവി പരിശീലകനായതോടുകൂടി ബാഴ്സയുടെ നല്ല കാലം വന്നെത്തി. കഴിഞ്ഞ 14 മത്സരങ്ങളിൽ ഒന്നിൽ പോലും ബാഴ്സ പരാജയപ്പെട്ടിട്ടില്ല.
മുമ്പ് ഇത്പോലെ ബാഴ്സയെ ഉയർത്തെഴുന്നേൽപ്പിച്ച പരിശീലകനായിരുന്നു പെപ് ഗ്വാർഡിയോള.പലരും സാവിയെ പെപിനോട് ഉപമിക്കാറുണ്ട്.ഏതായാലും ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യം ബാഴ്സയുടെ ബ്രസീലിയൻ സൂപ്പർതാരമായ ഡാനി ആൽവെസിനോട് ചോദിക്കപ്പെട്ടിരുന്നു.പെപ്പും സാവിയും ഒരുപോലെയാണോ എന്നായിരുന്നു ചോദ്യം.പെപ്പിന്റെ 3.0 വേർഷ്യനാണ് സാവി എന്നാണ് ആൽവെസ് ഇതിന് മറുപടിയായി കൊണ്ട് പറഞ്ഞത്.ആൽവെസിന്റെ വാക്കുകൾ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 10, 2022
” സാവി ഗ്വാർഡിയോളയുടെ 3.0 വേർഷനാണ്.അങ്ങനെ ആവുമെന്ന് ഞാൻ വർഷങ്ങൾക്ക് മുമ്പേ പറഞ്ഞതാണ്. കാരണം അദ്ദേഹം മത്സരങ്ങളെ മനസ്സിലാക്കുന്ന രീതി അപാരമാണ്. നിലവിൽ എന്താണോ ആവിശ്യം,അതിലേക്ക് അദ്ദേഹത്തിന്റെ ശൈലി അഡാപ്റ്റ് ചെയ്യാൻ സാവിക്ക് പ്രത്യേക കഴിവാണ്.കാരണം ഇത് അദ്ദേഹത്തിന്റെ വീടാണ്. ഇവിടെ എന്താണ് ആവശ്യമുള്ളതെന്ന് അദ്ദേഹത്തിനറിയാം. പരിശീലനത്തിൽ അദ്ദേഹം തന്റെ ശൈലിക്ക് ആവശ്യമുള്ളവരെ കണ്ടെത്തുന്നു, അതാണ് ഒരു നല്ല പരിശീലകന്റെ ഏറ്റവും വലിയ രഹസ്യം ” ഇതാണ് ഡാനി ആൽവെസ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിലായിരുന്നു 38-കാരനായ ഡാനി ആൽവെസ് ബാഴ്സയിലേക്ക് മടങ്ങിയെത്തിയത്.ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനമാണ് ഈ ബ്രസീലിയൻ താരം ഇപ്പോൾ കാഴ്ച്ച വെക്കുന്നത്.