പുതിയ സാഹസത്തിനായി തയ്യാർ, ആരാധകർക്ക്‌ ഡീപേയുടെ ആദ്യസന്ദേശം!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണ ഡച്ച് സ്‌ട്രൈക്കർ മെംഫിസ് ഡീപേയെ സ്വന്തമാക്കിയത്. താരമിപ്പോൾ ബാഴ്‌സയിൽ എത്തിചേർന്നിട്ടുണ്ട്.കഴിഞ്ഞ ദിവസമായിരുന്നു ഡീപേ ക്ലബിനൊപ്പം ചേർന്നത്. ഉടൻ തന്നെ താരം പരിശീലനം ആരംഭിച്ചേക്കും. അതേസമയം ബാഴ്‌സയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി താരം ആരാധകർക്ക്‌ ആദ്യ സന്ദേശം നൽകിയിട്ടുണ്ട്. ബാഴ്സയിലെ പുതിയ സാഹസികതക്കായി താൻ വളരെ ആവേശത്തിലാണ് എന്നാണ് ഡീപേ അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

” ഹലോ ഗയ്സ്, ഇത്‌ മെംഫിസാണ്.ഞാൻ ഇപ്പോൾ ബാഴ്സലോണയിൽ എത്തിചേർന്നിട്ടുണ്ട്.പുതിയ വെല്ലുവിളിയുടെ കാര്യത്തിലും സാഹസികതയുടെ കാര്യത്തിലും ഞാൻ വളരെയധികം ആവേശവാനാണ്.ഉടൻ തന്നെ നിങ്ങളെ സ്റ്റേഡിയത്തിൽ കാണാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് ഡീപേ പറഞ്ഞത്.

അതേസമയം നിലവിലെ ബാഴ്സ പരിശീലകനും മുൻ ഡച്ച് പരിശീലകനുമായ റൊണാൾഡ് കൂമാനെ പറ്റിയും ഡീപേ സംസാരിച്ചു.” എനിക്ക് പരിക്കേറ്റിരുന്ന സമയത്ത് അദ്ദേഹം എനിക്ക് ആത്മവിശ്വാസം പകർന്നു നൽകി.ലോകത്തിലെ ഏറ്റവും മികച്ച ക്ലബായ ഇവിടെക്ക്‌ എന്നെ എത്താൻ സഹായിച്ചത് അദ്ദേഹമാണ്. ഇപ്പോൾ ഈ ക്ലബ്ബിനായി എന്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ തയ്യാറാണ് ” ഡീപേ പറഞ്ഞു. ഡീപേയുടെ വരവ് ടീമിന്റെ മുന്നേറ്റങ്ങൾക്ക്‌ ശക്തി പകരുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *